‘അത്രയ്ക്കും കടുംകൈയല്ലേ, ആ പൊന്നുമോനോട് അവന്‍ കാണിച്ചത്’; ഫഹദ് വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ മകനെ കോടതി ശിക്ഷിച്ചതറിഞ്ഞ് അമ്മ പ്രതികരിച്ചത് ഇങ്ങനെ

തിരുവനന്തപുരം: ‘ഓന്‍ തെറ്റു ചെയ്തു, അതിനുള്ള ശിക്ഷയും കിട്ടി’. ഫഹദ് വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിവി വിജയകുമാറിനെ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചതറിഞ്ഞ് അമ്മ വെള്ളച്ചി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.


വെള്ളച്ചിയുടെ വാക്കുകളിലേക്ക്:

”കേസില്‍ അറസ്റ്റിലായതിനുശേഷം അവന്റെ മുഖം കാണാനോ സഹായിക്കാനോ എനിക്ക് മനസുവന്നില്ല. അവനെ രക്ഷിക്കാമെന്നും കേസ് നടത്താന്‍ സഹായിക്കാമെന്നും പറഞ്ഞ് എനിക്കറിയാത്ത ചിലര്‍ ഇവിടെ വന്നിരുന്നു. ചില്ലിക്കാശിന്റെ സഹായം ചെയ്തുപോകരുതെന്ന് പറഞ്ഞാണ് അവരെ മടക്കിയത്.”

”അത്രയ്ക്കും കടുംകൈയല്ലേ, ആ പൊന്നുമോനോട് അവന്‍ കാട്ടിയത്. എന്റെ മോന്‍ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നത് അയല്‍ക്കാരായ ആ കുഞ്ഞിന്റെ അമ്മയും വീട്ടുകാരുമാണ്. അവര്‍ ഇന്നും എന്നെ അന്യയായി കാണുന്നില്ല.”

”എന്റെ എല്ലാ സുഖ ദുഃഖത്തിലും ഫഹദ് മോന്റെ കുടുംബം എനിക്കൊപ്പമുണ്ട്. ഒരുതരത്തിലും അവരോ ബന്ധുക്കളോ എന്നെയോ എന്റെ കുടുംബത്തെയോ ദ്രോഹിച്ചിട്ടില്ല.”

”സംഭവത്തെ തുടര്‍ന്ന് ഞങ്ങള്‍ ഈ നാട്ടില്‍നിന്ന് പോയപ്പോ വീട്ടിലേക്ക് തിരിച്ചു വരണമെന്ന് പറഞ്ഞതും അവരാണ്. നാട്ടുകാരെ പേടിച്ച് ഇവിടെ നിന്ന് മാറി നിന്നപ്പോള്‍ നിങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടിെല്ലന്നും വീട്ടില്‍ നില്‍ക്കാന്‍ പേടിയാണെങ്കില്‍ തങ്ങളുടെ പഴയ വീട് വീട്ടുതരാമെന്നും ഫഹദ് മോന്റെ ഉപ്പ അബ്ബാസ് പറഞ്ഞു.”

”സംഭവത്തിന്റെ തലേന്നും ഫഹദ്‌മോന്‍ ഇവിടെ വീട്ടില്‍ കളിക്കാനെത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഞാനാ വീട്ടില്‍ പോയിരുന്നു. മോന്റെ ഉമ്മ ആയിഷ എന്നെ കണ്ടപ്പോള്‍ വേഗത്തില്‍ വന്ന് കൈപിടിച്ച് കസേരയില്‍ ഇരുത്തി. എനിക്ക് കരച്ചിലടക്കാനായില്ല. ഞാന്‍ വീങ്ങിപൊട്ടിയപ്പോള്‍ ആശ്വസിപ്പിച്ചത് അവരാണ്.”

കാസര്‍ഗോഡ് ഫഹദ് വധക്കേസില്‍ ഇന്നലെയാണ് കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍ കോടതി പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2015 ജൂലൈ ഒമ്പതിന് രാവിലെ സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് കല്യോട്ടിന് സമീപത്തെ ചാന്തന്‍മുള്ളില്‍ നാടിനെ കണ്ണീരാലാഴ്ത്തിയ അരുംകൊല നടന്നത്.

കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്നു ഫഹദ്. മറ്റൊരു മതത്തില്‍ പിറന്നുവെന്ന ഒറ്റ കുറ്റത്തിനാണ് ഫഹദിനെ കണ്ണോത്ത് വിജയകുമാര്‍ അരുംകൊല ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News