കാര്‍ഷിക വായ്പാ തട്ടിപ്പുക്കേസ്; ഫാ. തോമസ് പീലിയാനിക്കല്‍ അറസ്റ്റില്‍

ആലപ്പുഴ: കാര്‍ഷിക വായ്പാ തട്ടിപ്പു കേസില്‍ കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ തോമസ് പീലിയാനിക്കലിനെ അറസ്റ്റ് ചെയ്തു.

കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് ബാങ്ക് വായ്പ തട്ടിയ കേസിലാണ് പീലിയാനിക്കലിനെ അറസ്റ്റ് ചെയ്തത്.

കുട്ടനാട് വികസന സമിതിയുടെ പേരില്‍ വ്യാജ വായ്പകള്‍ സംഘടിപ്പിച്ചതിനെതിരെ കാവാലം സ്വദേശി കെസി ഷാജി നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും പീലിയാനിക്കല്‍ തയ്യാറായില്ല. ഇതിനിടെ മൂന്നു കേസുകളില്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി.

തുടര്‍ന്നാണ് കുട്ടനാട് വികസന സമിതിയുടെ ഓഫീസില്‍ നിന്ന് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്ത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത നാലു കേസുകള്‍ നിലവിലുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News