
തിരുവനന്തപുരം: ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് കായിക താരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി നല്‍കിയ ഭക്ഷണം കഴിച്ചതിന്‌ശേഷം കുട്ടികള്‍ക്ക് ഛര്‍ദിലും തലചുറ്റലുമനുഭവപെടുകയായിരുന്നു. ഭക്ഷ്യവിഷബാധ പുറത്തറിയാതിരിക്കാന്‍ കുട്ടികളെ പൂട്ടിയിട്ടിരുന്നതായും സംഭവം വീട്ടുകാരെ അറിയിച്ചില്ലെന്നും ബന്ധുക്കളുടെ പരാതി.
കഴിഞ്ഞ ദിവസം രാത്രി മൈലത്തെ ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നല്‍കിയ ചപ്പാത്തിയും ബീഫും കഴിച്ചതോടെയാണ് കുട്ടികള്‍ക്ക് ഛര്‍ദിലും തലചുറ്റലുമനുഭവപ്പെട്ടത്.
തുടര്‍ന്ന് ക്ഷീണിതരായ അറുപതു കായികതാരങ്ങളെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഭക്ഷ്യവിഷബാധയേറ്റ കാര്യം പുറത്തറിയാതിരിക്കാന്‍ കുട്ടികളെ പൂട്ടിയിട്ടിരുന്നുവെന്നും സ്‌കൂളിലേക്ക് ഡോക്ടറേ വരുത്തി പരിശോധിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
രണ്ട് കുട്ടികള്‍ക്ക് ഇന്നും ഛര്‍ദിലും തലചുറ്റലുമനുഭവപ്പെട്ടതിനെ തുടര്‍ന്ന് പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും.
എന്നാല്‍ കുട്ടികളുടെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് തങ്ങള്‍ ഇവിടെ എത്തിയതെന്നും സ്‌കൂള്‍ അധികൃര്‍ ആരും ഇക്കാര്യം അറിയിച്ചില്ലെന്നും കുട്ടികളുടെ ബന്ധുക്കള്‍ പറഞ്ഞു.
18 ആണ്‍കുട്ടികളേയും 14 പെണ്‍കുട്ടികളേയുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനു മുമ്പും സ്‌കൂളില്‍ സമാനസംഭവം ഉണ്ടായിട്ടുണ്ടെന്ന് കുട്ടികള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here