കെജരിവാള്‍ സമരം അവസാനിപ്പിച്ചു; സമരം അവസാനിപ്പിച്ചത് ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗംവിളിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന്‌

ദില്ലി : ലഫറ്റ്‌നന്റ് ഗവര്‍ണറുടെ വസതിയില്‍ നടത്തിയിരുന്ന ഒമ്പതു ദിവസത്തെ കുത്തിയിരിപ്പ് സമരം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അവസാനിപ്പിച്ചു.

സെക്രട്ടറിയേറ്റില്‍ വെച്ച് ഐഎഎസ് ഉദ്യോഗസ്ഥരുമായി യോഗം വിളിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതിനെതുടര്‍ന്നാണ് സമരം അവസാനിച്ചത്.

ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ലഫറ്റ്‌നന്റ് ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രിമാരും മറ്റു മൂന്നു മന്ത്രിമാരും ചേര്‍ന്ന് കുത്തിയിരിപ്പ് സമരം നടത്തുന്നത്.

എന്നാല്‍ ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും നടത്തിയിരുന്നത് നിരാഹരസമരമായിരുന്നു.

എന്നാല്‍ ആരോഗ്യം തൃപ്തികരമല്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും ഇന്ന് രാവിലെയോട് കൂടി ആശുപത്രി വിട്ടിരുന്നു.

തുടര്‍ന്ന് അടിയന്തരമായി യോഗം വിളിക്കണമെന്നും ലഫറ്റ്‌നന്റ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുകയാണെന്നും ആരോപിച്ച് കേജരിവാള്‍ പ്രധാനമന്ത്രിയ്ക്ക് വൈകുന്നേരം കത്തയച്ചിരുന്നു.

തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ലഫറ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഈ വിഷയത്തില്‍ ഇടപ്പെട്ടത്. സെക്രട്ടറിയേറ്റില്‍ വെച്ച് ഐഎഎസ് ഉദ്യോഗസ്ഥരുമായി യോഗം വിളിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

ഇതേടെ അരവിന്ദ് കേജരിവാള്‍ സമരം അവസാനിപ്പിക്കുകയാണെന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

സമരം ഒമ്പതു ദിവസമായിട്ടും ചര്‍ച്ചയ്ക്ക് വിളിക്കാത്തത് പ്രധാനമന്ത്രിയുടെ ബുദ്ധിയാണെന്ന് ആംആദ്മി നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു.

ബൈറ്റ് എന്‍ഡിഎ ഘടകകക്ഷിയായ ജെഡിയു, ശിവസേന എന്നിവര്‍ ആംആദ്മിയ്ക്ക് പിന്തുണയുമായി രംഗത്തു വന്നെങ്കിലും പ്രതിപക്ഷ ഐക്യത്തിന് ചുക്കാന്‍ പിടിച്ച കോണ്‍ഗ്രസിന്റെ നിലാപാടിനെതിരെ രൂക്ഷമായ രീതിയില്‍ ആക്ഷേപം ഇപ്പോളും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News