യുഎഇയില്‍ വിസ നിയമങ്ങളില്‍ മാറ്റം

യുഎഇയില്‍ വിസ നിയമങ്ങളില്‍ മാറ്റം.

വിധവകള്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ച ഭാര്യമാര്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് ഇല്ലാതെ ഒരു വര്‍ഷത്തേക്ക് കൂടി വിസ അനുവദിക്കാന്‍ തീരുമാനമായി. പുതിയ വിസ നിയമ നിര്‍മാണങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.

വിധവകള്‍ക്കും ഭര്‍ത്താവുപേക്ഷിച്ച ഭാര്യമാര്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് ഇല്ലാതെ ഒരു വര്‍ഷംകൂടി രാജ്യത്ത് താമസിക്കാന്‍ ആകും.

ഭര്‍ത്താവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള കുട്ടികള്‍ക്കും താമസ ആനുകൂല്യവും ലഭിക്കും. ഇത് സംബന്ധിച്ച പുതിയ നിയമത്തിന് യുഎഇ മന്ത്രിസഭ അനുമതി നല്‍കി.

മലയാളികള്‍ ഉള്‍പ്പടെയുള്ള എല്ലാം വിദേശികള്‍ക്കും ഈ നിയമത്തിന്റെ പ്രയോജനം ലഭിക്കും.

ഭര്‍ത്താവ് മരിച്ച ദിവസം മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഇത്തരത്തില്‍ ഭാര്യക്കും മക്കള്‍ക്കും താമസം അനുവദിക്കുക. അതുപോലെ വിവാഹമോചനത്തിന്റെ ഔദ്യോഗിക തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് ഇത്തരക്കാര്‍ക്കു താമസ വിസ അനുവദിക്കും.

സ്ത്രീകള്‍ക്ക് സമൂഹത്തിലും തങ്ങളുടെ സാമ്പത്തിക നിലയിലും ക്രമീകരണം നടത്താനുള്ള അവസരമാണ് ഇതിലൂടെ അധികൃതര്‍ നല്‍കുന്നത്. പുതിയ മാറ്റം 2018 വര്‍ഷാവസാനത്തോടെ നടപ്പാക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here