കൊളംബിയയും നാണംകെട്ടു; മധുരപ്രതികാരമായി ജപ്പാന്റെ തകര്‍പ്പന്‍ ജയം

വമ്പന്‍മാര്‍ക്ക് അടി തെറ്റുന്ന ലോകകപ്പില്‍ കൊളംബിയയും നാണം കെട്ടു.

സമുറായികളുടെ പോരാട്ട വീറുമായെത്തിയ ജപ്പാന്‍ ഏഷ്യയുടെ അഭിമാനമുയര്‍ത്തിയപ്പോള്‍, ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഏഷ്യന്‍ ടീം ലാറ്റിനമേരിക്കന്‍ ടീമിനെ തോല്‍പ്പിച്ചു.

ഒരു ത്രില്ലര്‍ സിനിമയുടെ മൂഡിലായിരുന്നു. ജപ്പാന്‍ കൊളംബിയ പോരാട്ടം. ആദ്യ നിമിഷം മുതല്‍ അടിയും തിരിച്ചടിയുമായി ആക്ഷന്‍ മൂഡില്‍. കളിയുടെ മൂന്നാം മിനിറ്റില്‍ കാര്‍ലോസ് സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതിനെ തുടര്‍ന്ന് പത്ത് പേരുമായിട്ടാണ് കൊളംബിയ മത്സരം പൂര്‍ത്തിയാക്കിയത്.

കാര്‍ലോസിന്റെ ചുവപ്പ് കാര്‍ഡില്‍ നിന്നാണ് കൊളംബിയയുടെ ആദ്യ ഗോള്‍ പിറന്നത്. ഗോളെന്നുറച്ച ഷിന്‍ജി കഗാവയുടെ ഷോട്ട് ബോകിസല്‍ വെച്ച് കൈ കൊണ്ട് തട്ടിയിട്ടത്തിനാണ് സാഞ്ചിസിന് ചുവപ്പ് കാര്‍ഡും പെനാല്‍റ്റിയും വിധിച്ചത്.

ആറാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് കഗാവ തന്നെ ജപ്പാന്റെ കുതിപ്പിന് തുടക്കമിട്ടു. പത്ത് പേരായി ചുരുങ്ങിയെങ്കിലും കൊളംബിയയുടെ പോരാട്ട വീറിന് കുറവുണ്ടചായില്ല.

മുപ്പത്തിയൊന്‍പതാം മിനിറ്റില്‍ അതിന് ഫലം കണ്ടു നിലം പറ്റെ അടിച്ച ഫ്രീ കിക്കിലൂടെ യുവാന്‍ ക്വിന്റെറോ ലാറ്റിനമേരിക്കക്കാരെ ഒപ്പമെത്തിച്ചു. എന്നാല്‍ കളി സമനിലയില്‍ പിടിക്കാമെന്ന കൊളംബിയയുടെ സ്വപ്നം രണ്ടാം പകുതിയില്‍ ജപ്പാന്‍ കുളമാക്കി. എഴുപത്തിമൂന്നാം മിനിറ്റില്‍ മനോഹരമായൊരു സെറ്റ് പീസ് ഗോള്‍ കോര്‍ണരില്‍ നിന്ന് യുയു ഒസാക്കോ ജപ്പാന്റെ വിജയ ഗോള്‍ നേടി.

പരുക്കില്‍ നിന്ന് മോചിതനാകാതെ ഇരങ്ങിയ ഹാമിഷ് റോഡ്രിഗസ് നിഴല്‍ മാത്രമായിപ്പോയതും ലാറ്റിനമേരിക്കകാര്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ ലോകകപ്പില്‍ കൊളംബിയയോടേറ്റ ദയനീയ തോല്‍വിക്ക് ജപ്പാന്റെ മധുരപ്രതികാരം കൂടിയായി റഷ്യയിലെ തകര്‍പ്പന്‍ ജയം.

ലോകകപ്പ് മത്സരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തെ ഒരു ഏഷ്യന്‍ ടീം പരാജയപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News