ത്രിപുര : ത്രിപുരയില്‍ മനസുമരവിക്കുന്ന സി.പി.ഐ.എം വേട്ടയ്ക്ക് അറുതി വരുത്താതെ ബി.ജെ.പി അധികാരത്തിന്റെ തണലില്‍ അഴിച്ചുവിടുന്ന അക്രമത്തില് ഒരു സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു.
പാനിസാഗര്‍ സബ് ഡിവിഷണല്‍ കമ്മിറ്റി അംഗം തപസ് സുത്രധാറാണ് കൊല്ലപ്പെട്ടത്. കല്യാണവീട്ടില്‍ പോയി മടങ്ങിയ ഇദ്ദേഹത്തെ വഴിയില്‍ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ കഴുത്ത് കുത്തിക്കീറി കൊലപ്പെടുത്തുകയായിരുന്നു.
കല്യാണവീട്ടില്‍ നിന്നും തിരിച്ച് വീട്ടിലേക്കു പോകവെ തപസ് സുത്രധാറിനെ ഒരു സംഘം വഴിയില്‍ തടഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്തിയത്.
കൂര്‍ത്ത ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്നും ത്രിപുരയിലെ സിപിഎം നേതൃത്വം വ്യക്തമാക്കി.
ത്രിപുരയില്‍ ബിജെപി-ഐപിഎഫ്ടി സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ സിപിഎം പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയാണ്.
ബിജെപിയുടെ ആക്രമണത്തില്‍ ഇതുവരെ ഒമ്പതോളം പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടു.
നൂറിലേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ത്രിപുര സിപിഎം സെക്രട്ടറി ബിജാന്‍ ധര്‍ കഴിഞ്ഞദിവസം വ്യക്തമാക്കി.
പാര്‍ട്ടി പ്രവര്‍ത്തകരെ കൊല ചെയ്യുന്നതിനു പുറമേ പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും തകര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Get real time update about this post categories directly on your device, subscribe now.