ആലപ്പുഴ : സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസറിനെ തെരഞ്ഞെടുത്തു.
ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ആര്‍ നാസറിനെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തത്.
പാര്‍ടി പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മറ്റി അംഗം ടി എം തോമസ് ഐസക്, സംസ്ഥാന കമ്മറ്റി അംഗവും പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ മന്ത്രിയുമായ ജി സുധാകരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആര്‍ നാസര്‍, ജി വേണുഗോപാല്‍, കെ പ്രസാദ്, കെ രാഘവന്‍, എം എ അലിയാര്‍, എ മഹേന്ദ്രന്‍, പി പി ചിത്തരഞ്ജന്‍, കെ എച്ച് ബാബുജാന്‍, എം സത്യപാലന്‍, ജി ഹരിശങ്കര്‍, മനു സി പുളിക്കല്‍ എന്നിവരടങ്ങുന്ന 11 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ് നാസര്‍. നിലവില്‍ കേരള കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനാണ് നാസര്‍.
Get real time update about this post categories directly on your device, subscribe now.