പോളണ്ടിനെ അട്ടിമറിച്ച് സെനഗല്‍; ജയം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്‌

ലോക ഫുട്‌ബോളിലെ നിഷേധികളാണ് സെനഗല്‍. അട്ടിമറി നടത്തി വമ്പന്‍മാരെ കണ്ണീര്‍ കുടിപ്പിക്കുന്നതാണ് ശീലം. റഷ്യയിലും തെറ്റിയില്ല.

മോസ്‌കോയിലെ സ്പാര്‍ട്ടേക് മൈതാനത്ത് നിന്ന് സെനഗല്‍ ലോകത്തോട് ഉറക്കെ വിളിച്ച് പറഞ്ഞു. പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്.

ദുര്‍ബലമായ പോളിഷ് പ്രതിരോധത്തിലെ വീഴ്ചകളാണ് സെനഗലിന് ലോകകപ്പിലെ മറ്റൊരു അട്ടിമറി സമ്മാനിച്ചത്. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കാര്യമായ നിമിഷങ്ങളൊന്നും ഇല്ലാതിരുന്ന പോരാട്ടത്തില്‍ സെനഗലിന്റെ പോരാട്ട വീറിന് തന്നെയായിരുന്നു ഫുള്‍ മാര്‍ക്ക്.

തുറന്നു കിടന്ന പ്രതിരോധമാണ് പോളണ്ടിന് തോല്‍പ്പിച്ചത്. തിയോഗോ സിനോനെക്കിന്റെ ദാന ഗോളിലാണ് സെനഗല്‍ ആദ്യം മുന്നിലെത്തിയത്.

പോസ്റ്റിന് പുറത്തേക്ക് പോയ ഇദ്രിസെ ഗുയെയുടെ ലോംഗ് ഷോട്ടാണ് സിനോനനെക്കിന്റെ കാലില്‍ തട്ടി വലയിലെത്തിയത്.

സെനഗലിന്റെ പവര്‍ ഗെയിമിനെ പൂട്ടാന്‍ പ്രത്യേകിച്ച് തന്ത്രങ്ങളൊന്നുമില്ലായിരുന്നു പോളണ്ടിന്. പല ഘട്ടത്തിലും മൈതാനത്ത വെറുതെ അലഞ്ഞ് നടക്കുകയായിരുന്നു പോലിഷ് മധ്യ നിര.

പോളണ്ട് പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് രണ്ടാം ഗോളും പിറന്നത്. പോളിഷ് താരം ക്രൈഷോവ്യാക്ക് നല്‍കിയ നല്‍കിയ ബാക്ക് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ പോളിഷ് പ്രതിരോധവും, ഗോള്‍ കീപ്പറും പിഴച്ചപ്പോള്‍ വലയിലേക്ക് പന്ത് തട്ടിയിട്ട് നിയാങ്ങ് സെനഗലിന്റെ ലീഡുയര്‍ത്തി.

ഒടുവില്‍ നിരന്തരമായ പരിശ്രമത്തിനൊടുവില്‍ പോളണ്ട് ഒരു ഗോള്‍ മടക്കി കോര്‍ണരില്‍ നിന്ന് ക്രൈഷ്യോവാക്കാണ് ആശ്വാസ ഗോള്‍ നേടിയത്.

2002ലെ ലോകകപ്പാണ് സെനഗല്‍ ഓര്‍മ്മയിലേക്ക് കൊണ്ടു വരുന്നത്. ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ അട്ടിമറിച്ച് തുടങ്ങിയ ആഫ്രിക്കന്‍ സംഘം അന്ന് ക്വാര്‍ട്ടറിര്‍ലെത്തിയാണ് മടങ്ങിയത്. ഇത്തവണയും അട്ടിമറിയിലൂടെയാണ് സെനഗലിന്റെ തുടക്കം കാത്തിരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News