ബ്രസീല്‍ ആരാധകര്‍ക്കൊരു സങ്കടവാര്‍ത്ത; നെയ്മര്‍ക്ക് പരുക്ക്; പരിശീലനത്തില്‍ നിന്നു പിന്‍മാറി

പരുക്കിനെ തുടര്‍ന്ന് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ പരിശീലനത്തില്‍ നിന്ന് പിന്‍മാറി.

പരിശീലനത്തിനിടെ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നെയ്മര്‍ പിന്‍മാറിയത്.

കോസ്റ്ററീക്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തിന് തൊട്ടുമുന്‍പാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ആദ്യ മത്സരം സമനില വഴങ്ങേണ്ടി വന്ന ബ്രസീലിന് ഈ മത്സരം നിര്‍ണായകമാണ്.

അതേസമയം, പരുക്ക് ഗുരതരമല്ലെന്നാണ് മീഡിയ ഓഫീസര്‍ വിനിഷ്യസ് റോഡ്രിഗസ് അറിയിച്ചത്.

വലത് കണങ്കാലിന് ചെറിയ വേദനയുണ്ടെന്നും അതുകൊണ്ടാണ് നെയ്മര്‍ പരിശീലനത്തില്‍ നിന്ന് വിട്ട് നിന്നതെന്നും വിനിഷ്യസ് അറിയിച്ചു.

അടുത്ത ദിവസങ്ങളിലെ പരിശീലനത്തിന് നെയ്മര്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News