
സദാചാര പോലീസിന് ഇരയായ യുവാവിനെ ഇന്നു പുലർച്ചെ റയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി കൊട്ടാരകര കോട്ടാതല സ്വദേശി ശ്രീജിത്താണ് ജീവനൊടുക്കിയത്.
ഞായർ ഉച്ചക്ക് ആണ് ശ്രീജിത്തിനെ പുത്തൂർ സ്വദേശിനി ആയ യുവതിക്കൊപ്പം വീട്ടിൽ നിന്നും നാട്ടുകാരായ സദാചാര പോലീസുകാർ പിടികൂടിയത്. സംഭവം അറിഞ്ഞ് പുത്തൂർ പോലീസ് സ്ഥലത്തു എത്തി. ശ്രീജിത്തിനോട് സ്റ്റേഷനിൽ വരാൻ നിർദേശിച്ചു.
യുവതിയെ വീട്ടിൽ അറിയിച്ചു മടക്കി വിട്ടു. ഇതിനു ശേഷം ശ്രീജിത്ത് പുത്തൂർ സ്റ്റേഷനിൽ പോയിരുന്നു. മടങ്ങിയെത്തിയ ശ്രീജിത്ത് ജീവനൊടുകുകയായിരുന്നുവെന്ന് കരുതുന്നു.
ഇന്ന് പുലർച്ചെ 3 30ന് നെടുവത്തൂർ കിള്ളുരിൽ റയിൽവേ ട്രാക്കിൽ ശ്രീജിതിനെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ ഒറ്റയ്ക്ക് ആയിരുന്നു താമസം. അച്ഛൻ ഇല്ലാത്ത കുടുംബം. അമ്മ 5 വർഷം മുൻപ് ആത്മ ഹത്യ ചെയ്തു. ഒരു സഹോദരിയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here