
മോസ്കോ: ലോകകപ്പില്‍ ചെറിയ ടീമാണെങ്കിലും പെറു ഒരു കളിയെങ്കിലും ജയിക്കണേയെന്നാണ് ഒരു കൂട്ടം ആരാധകരുടെ പ്രാര്‍ത്ഥന. അത് പെറുവിനോടുളള സ്നേഹമല്ല, നിസു കോട്ടിയ എന്ന സൂപ്പര്‍ മോഡലിന്‍റെ പ്രഖ്യാപനമാണ് റഷ്യയെ ചൂടു പിടിപ്പിച്ചിരിക്കുന്നത്.
അടുത്ത മത്സരത്തില്‍ പെറു ഗോളടിച്ചാല്‍ തന്‍റെ മേല്‍വസ്ത്രം ഉരിയുമെന്നാണ് നിസുവിന്‍റെ പ്രഖ്യാപനം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വലേയുമായുളള കളിക്ക് മുന്പ് പ്രഖ്യാപിച്ചതനുസരിച്ച് സൂപ്പര്‍ മോഡല്‍ തുണിയുരിഞ്ഞിരുന്നു.
ഇതാണ് ആരാധകരുടെ കാത്തിരിപ്പിന് ആകാംക്ഷയേറുന്നതും. പെറു ടീമിന്‍റെ കാമുകിയാണ് താനെന്നാണ് നിസു കോട്ടിയ സ്വയം വിശേഷിപ്പിക്കുന്നത്. മൂന്ന് വര്‍ഷം മുന്പ് സൂപ്പര്‍ ഫാന്‍ ആന്‍റിക്സ് എന്ന സ്വന്തം ബ്രാന്‍ഡ് തുടങ്ങിയാണ് നിസു പെറുവിനോടുളള ആരാധന തുറന്നുകാട്ടിയത്.
നിസുവിന്‍റെ തേക്കേ അമേരിക്കന്‍ രിതിയിലുളള പരമ്പരാഗത ചിയര്‍ലീഡിംഗ് അവതരണം ക്യാമറകണ്ണുകളിലൂടെ പുറത്തുവന്നതോടെ റഷ്യയും ചൂടുപിടിച്ചു കഴിഞ്ഞു.
ഡെന്‍മാര്‍ക്കിനോടുളള ആദ്യമത്സരത്തില്‍ പെറുവിന് ഗോളടിക്കാന്‍ കഴിയാത്തതിനാല്‍ നിരാശരായവര്‍ 21ന് ഫ്രാന്‍സുമായുളള മത്സരം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
അതിലും നിരാശയാണെങ്കില്‍ ജൂണ്‍ 26ന് ഓസ്ട്രേലിയയുമായുളള മത്സരം വരെ നിസു കോട്ടിയുടെ പ്രഖ്യാപനം നടപ്പിലാക്കുന്നത് കാണാന്‍ കാത്തിരിക്കേണ്ടി വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here