കരിപ്പൂർ വിമാനത്താവളം: തരംതാഴ്ത്തൽ തീരുമാനം മാറ്റി; സിപിഐഎം പ്രതിഷേധ മാർച്ച് നിർത്തി വെച്ചു

കരിപ്പൂർ വിമാനത്താവളം തരം താഴ്ത്തൽ തീരുമാനം മാറ്റിയതോടെ , സിപിഐഎം. പ്രതിഷേധ മാർച്ച് നിർത്തി വെച്ചു.

കരിപ്പൂർ വിമാനത്താവളത്തെ കാറ്റഗറി എട്ടിൽ നിന്നും ഏഴിലേക്ക് മാറ്റാനുള്ള തീരുമാനമാണ് ഇന്റർ നാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ പിൻവലിച്ചത് . നേരത്തെ കാറ്റഗറി ഒമ്പതിലായിരുന്നു കരിപ്പൂർ വിമാനത്താവളത്തിന്റെ സ്ഥാനം.

റൺവേ മിനുക്ക് പണിയുടെ സമയത്ത് എട്ടായി കുറച്ചിരുന്നു. ഇത് ഏഴിലേക്ക് തരം താഴ്ത്താൻ തീരുമാനിച്ചതോടെ വലിയ പ്രതിഷേധങ്ങൾ ഉയർന്നു വന്നു. സി.പി.ഐ.എം. ജൂൺ 26 ന് വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചു.

കോഴിക്കോട് മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കാറ്റഗറി താഴ്ത്താനുള്ള തീരുമാനത്തിൽ നിന്നും അധികൃതർ പിൻമാറിയത്.

ഈ സാഹചര്യത്തിൽ പ്രതിഷേധ മാർച്ച് മാറ്റി വെച്ചതായി സി. പി. ഐ. എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനും മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻ ദാസും അറിയിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News