ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ഗവര്‍ണറുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു നല്‍കി

ന്യൂ​ഡ​ൽ​ഹി: ഭരണപ്രതിസന്ധി നിലനിൽക്കുന്ന ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം. ഗവര്‍ണറുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു നല്‍കി.

പി​ഡി​പി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽനി​ന്നു ബി​ജെ​പി പി​ന്മാ​റിയതിനേത്തുടർന്നുണ്ടായ രാഷ്ട്രീയ അരക്ഷിതാവസ്ഥയെത്തുടര്‍ന്നാണ്, ജമ്മുകാശ്മീരില്‍  ഗവർണർ ഭരണം ഏർപ്പെടുത്തിയത്.

മ​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഭ​​​ര​​​ണ​​​പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​യാൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ ഭ​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ൾ, ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 370-ാം വ​​​കു​​​പ്പ് കാ​​​ഷ്മീ​​​രി​​​നു ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക പ​​​ദ​​​വി പ്ര​​​കാ​​​ര​​​മാണ്​​​ ജമ്മു കാഷ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തിയത്.

സംസ്ഥാനത്തെ പ്ര​ത്യേ​ക ഭ​ര​ണ​ഘ​ട​ന​യു​ടെ 92-ാം വ​കു​പ്പ​നു​സ​രി​ച്ചാ​ണു ഗ​വ​ർ​ണ​ർ ഭ​ര​ണം. ആ​​​റു​​​മാ​​​സ​​​ത്തേ​​​ക്കാ​​​ണു ഗ​​​വ​​​ർ​​​ണ​​​ർ​​​ ഭ​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here