
ലോകകപ്പിന്‍റെ ലെെവ് റിപ്പോര്‍ട്ടിങ് നല്‍കുന്നതിനിടെ കൊളംബിയന്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ലെെംഗീകാതിക്രമം. ജൂലിയത് ഗോന്‍സാലസ് തെരാന്‍ എന്ന മാധ്യമപ്രവര്‍ത്തകയ്ക്കാണ് പരസ്യമായി അധിക്രമം നേരിടേണ്ടി വന്നത്.
റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ലെെവായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അവര്‍ . അതിനിടെ എത്തിയ ഒരു ഫുട്ബോള്‍ ആരാധകന്‍, ഇവരെ കടന്നു പിടിച്ച് ചുംബിക്കുകയായിരുന്നു. ലെെവിനിടെയായതിനാല്‍ റിപ്പോര്‍ട്ടര്‍ക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല.
അക്രമം നടത്തിയയാള്‍ ഏറെ സമയം അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ലെെവ് റിപ്പോര്‍ട്ടിങ്ങ് ആരംഭിച്ചപ്പോള്‍, കടന്നു പിടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞു.
‘ലൈവില്‍ എനിക്ക് കൂടുതല്‍ പ്രതികരിക്കാനാവില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാവണം അയാള്‍ കാത്തിരുന്നത്’, ജൂലിയത് പറഞ്ഞു. വീഡിയോ ജൂലിയത് പങ്കുവെച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്തുവാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇയാളെ കണ്ടെത്തണമെന്ന് അറിയിച്ച് നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here