ന്യൂയോര്‍ക്ക് : ഇസ്രയേലിനോട് യുഎല്‍ ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും യു.എസ് പിന്‍മാറി.
ഇസ്രയേലിനെതിരെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിരന്തരമായി ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളും നടപടികളും ഏകപക്ഷീയമാണെന്ന് അമേരിക്കയുടെ യുഎന്‍ പ്രതിനിധി ഹോലി കഴിഞ്ഞ വര്‍ഷം അഭിപ്രായപ്പെട്ടിരുന്നു.
ഈ പ്രവണത തുടര്‍ന്നാല്‍ സമിതിയില്‍ നിന്നും പിന്‍മാറുമെന്നും അന്ന് ഹോലി ഭീഷണി മുഴക്കിയിരുന്നു.
മനുഷ്യാവകാശ കൗണ്‍സിലിന് മാറ്റം വരുത്തണമെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക മുന്നോട്ട് വച്ച നിര്‍ദേശങ്ങളിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഹോലി ചൂണ്ടിക്കാട്ടി.
അഭയാര്‍ഥികളായ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പിരിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ നടപടികളും യുഎന്നില്‍ കഴിഞ്ഞ ദിവസം വിമര്‍ശനത്തിന് വിധേയമായിരുന്നു ഇതും പിന്‍മാറ്റത്തിന് കാരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.