കേരളം പറുദീസയെന്നത്‌ മലയാളികളുടെ പൊതുവികാരം

കേരളം പറുദീസയാകുമെന്ന മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യുവിന്റെ അഭിപ്രായം മലയാളികളുടെ പൊതുവികാരമാണ്. ഇടതുമുന്നണി ഭരണത്തിന്റെ വികസനരംഗത്തുള്ള ഫലപ്രദവും കാര്യക്ഷമവുമായ ഇടപെടലുകളാണ് ഫിലിപ്പ് മാത്യുവിന്റെ പ്രതികരണത്തിന് അടിസ്ഥാനം ഇടതുപക്ഷ സർക്കാറിന് ശരിയായ രാഷ്ട്രീയ നയമുണ്ട്, വികസന കാഴ്ചപ്പാടുണ്ട്.

അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയുണ്ട്. ആ കരുത്ത് നേരത്തെ തന്നെ മനോരമ ചീഫ് എഡിറ്റർ തിരിച്ചറിഞ്ഞിരുന്നു. ഈ അംഗീകാരം പലരെയും അതിശയിപ്പിക്കുന്നു. മനോരമ നല്ലതു പറഞ്ഞാൽ സംശയിക്കണമെന്ന ചിന്തപോലും ഉയർന്നുവരുന്നു.

മനോരമയുടെ രാഷ്ട്രീയം ചരിത്രത്തിൽ നിന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇത്തരമൊരു പ്രതികരണം ഉയർന്നുവരാനിടയായത്. എന്നാൽ മനോരമയ്ക്ക് പോലും എൽഡിഎഫ് ഭരണത്തെക്കുറിച്ച് നല്ലവാക്കുകൾ പറയേണ്ടിവന്നു. ഇക്കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ വികസനരംഗത്തുണ്ടായ മുന്നേറ്റമാണ് നാം തിരിച്ചറിയേണ്ടത്.

മുൻസർക്കാറിന്റെ കാലത്ത് വികസന മുരടിപ്പിലായിരുന്നു. സമസ്തമേഖലയും തകർന്നു. അഴിമതിയും ജീർണതയും യുഡിഎഫ് അലങ്കാരമാക്കി കൊണ്ടുനടന്നു. പുതിയ അദ്ധ്യയനവർഷം ആരംഭിച്ചപ്പോൾ പൊതുവിദ്യാലയങ്ങളിൽ 1.7 ലക്ഷം വിദ്യാർത്ഥികൾ വർദ്ധിച്ചു.

യൂണിഫോമും പാഠപുസ്തകവും റിസൾട്ട് അറിയാൻ വിദ്യാലയത്തിൽ വന്നപ്പോൾ കിട്ടി. പൊതുമേഖല ലാഭത്തിലായി. നാലു മിഷനുകൾ വികസനരംഗത്ത് ഇന്ത്യയ്ക്കാകെ മാതൃകയായി.

വൻകിട പദ്ധതികൾക്ക് ഉണ്ടായിരുന്ന പ്രതിബന്ധങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചു. കെടുതികൾക്കിരയായ ജനങ്ങൾക്കൊപ്പം സർക്കാർ അണിനിരന്നു. അഞ്ചുവർഷം കൊണ്ട് യുഡിഎഫ് നൽകിയ ദുരിതാശ്വാസസഹായത്തുകയെക്കാൾ കൂടുതൽ രണ്ടുവർഷം കൊണ്ട് എൽഡിഎഫ് നൽകി. നിയമനനിരോധനമില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കാൻ വിജിലൻസ് പരിശോധന അടക്കമുള്ള പ്രത്യേക സംവിധാനമൊരുക്കി.

സ്ത്രീകൾ സുരക്ഷിതരായി. ബ്രിട്ടീഷ് ഭരണത്തിന്റെ ഓർമപോലെ ദാസ്യപ്പണി പോലീസിൽ ഏർപ്പെടുത്താൻ നോക്കിയവർക്കെതിരെ കർശന നടപടിയായി. രാഷ്ട്രീയത്തിനതീതമായി എല്ലാവർക്കും നല്ലതു പറയാൻ കഴിയുന്ന ഒരു ഭരണം അതാണ് ഫിലിപ്പ് മാത്യുവിന്റെ പ്രതികരണത്തിന് അടിസ്ഥാനം.

ഇതു മനസ്സിലാക്കിയെങ്കിലും അന്ധമായ രാഷ്ട്രീയ വിരോധവും എതിർപ്പും അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറാവുമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News