ദില്ലി : ജമ്മു കാശ്മീരിൽ ബി ജെ പി-പി ഡി പി സഖ്യം തകരുകയും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജി വയ്ക്കുകയും ചെയ്തതോടെ എട്ടാം തവണയാണ് സംസ്ഥാനം ഗവർണ്ണർ ഭരണത്തിന് കീഴിലാകുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ നാലാം തവണയാണ് ജമ്മു കാശ്മീരിൽ ഗവർണ്ണർ ഭരണം ഏർപ്പെടുത്തുന്നത്.ജമ്മു കാശ്മീരിൽ ഇതുവരെയുള്ള ഗവർണ്ണർ ഭരണത്തിന്റെ നാൾ വഴികൾ.
1.1977 മാർച്ചിൽ, അടിയന്തിരവസ്ഥയ്ക്ക് തൊട്ടു പിന്നാലെ കോൺഗ്രസ്സ് ,ഷെയ്ഖ് അബ്ദുല്ല മന്ത്രി സഭയ്ക്കുള്ള പിന്തുണ പിൻവലിച്ചു തുടർന്ന് 105 ദിവസത്തെ ഗവർണർ ഭരണം.
2.1986 മാർച്ചിൽ ഗുലാം മുഹമ്മദ് ഷാ മന്ത്രി സഭയ്ക്കുള്ള പിന്തുണ കോൺഗ്രസ്സ് പിൻവലിച്ചപ്പോൾ വീണ്ടും ഗവർണ്ണർ ഭരണം.
3.1990 ൽ കലാപത്തെ തുടർന്ന് ഫാറൂഖ് അബ്ദുല്ല രാജി വച്ചു.തുടർന്ന് 6 വർഷത്തെ ഗവർണ്ണർ ഭരണം.ഇതാണ് ഗവർണ്ണർ ഭരണത്തിൽ ഏറ്റവും കൂടിയ കാലയളവ്.
4.2002 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൂക്ക് സഭ.ഫാറൂഖ് അബ്ദുള്ള കാവൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ വിസമതിച്ചതിനെ തുടർന്ന് വീണ്ടും ഗവർണ്ണർ ഭരണം.
ഇത് 15 ദിവസം നീണ്ടു നിന്നു. ഏറ്റവും കുറഞ്ഞ കാലത്തെ ഗവർണർ ഭരണം.തുടർന്ന് പി ഡി പി യും കോൺഗ്രസ്സും ചേർന്ന് സർക്കാർ ഉണ്ടാക്കി.
5.2008 ജൂണിൽ അമർനാഥ് ഭൂമി വിവാദത്തെ തുടർന്ന് പി ഡി പി കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.2008 ജൂലൈ 11 മുതൽ 2009 ജനുവരി 5 വരെ ഗവർണ്ണർ ഭരണം.
6.2014 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഇല്ലാത്തതിനെ തുടർന്ന് 51 ദിവസത്തെ ഗവർണ്ണർ ഭരണം.പിന്നീട് ബി ജെ പി യും പി ഡി പി യും ചേർന്ന് സർക്കാർ ഉണ്ടാക്കി.
7.2015 ൽ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് ന്റെ മരണത്തെ തുടർന്ന് രാഷ്ട്രീയ അനിശ്ചിതത്വത്തിൽ 87 ദിവസത്തെ ഗവർണ്ണർ ഭരണം.പിന്നീട് മഹബൂബ മുഫ്തി മുഖ്യമന്ത്രിയായി ചുമതലയേറ്റു.
8.2018 ജൂൺ. ബി ജെ പി -പി ഡി പി സഖ്യം തകർന്നു.മഹബൂബ മുഫ്തി രാജി വച്ചു. ജമ്മു കാശ്മീരിൽ എട്ടാം തവണയും ഗവർണ്ണർ ഭരണം.
Get real time update about this post categories directly on your device, subscribe now.