വായനയുടെ ലോകത്തേക്ക് പുതുതലമുറയെ കൈ പിടിച്ചുയര്‍ത്താനൊരുങ്ങി തൃത്താല

പാലക്കാട്: വായനയുടെ ലോകത്തേക്ക് ഒരു തലമുറയെ കൈ പിടിച്ചുയര്‍ത്താനൊരുങ്ങി തൃത്താല. വായനാദിനത്തില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വായനാ ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു.

സാംസ്‌ക്കാരിക നവോത്ഥാന നായകരുടെ മണ്ണില്‍ വായനയുടെ ലോകം പുതുതലമുറയ്ക്ക് മുന്നില്‍ തുറന്നു വെക്കാനും ജനകീയ കൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് വായനാ ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചത്.

ബ്ലോക്ക് പഞ്ചായത്തിലെ 7 പഞ്ചായത്തുകളെയും കോര്‍ത്തിണക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എഴുത്തുകാരന്‍ ടി പദ്മനാഭന്‍ പദ്ധതി ഉദ്ഘാനം ചെയ്തു.

പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളിലും 10 വയസ്സു മുതല്‍ 20 വയസ്സുവരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി ഗ്രൂപ്പുകള്‍ രൂപീകരിച്ച് പതിനായിരം രൂപയുള്ള പുസ്തകങ്ങള്‍ നല്‍കും. ഗ്രൂപ്പംഗങ്ങള്‍ വായിച്ചു തീര്‍ന്ന ശേഷം തൊട്ടടുത്ത ഗ്രൂപ്പുകളുമായി പുസ്തകം കൈമാറ്റം ചെയ്യും.

ഇതിലൂടെ എല്ലാ വീടുകളിലും പുസ്തകങ്ങളെത്തും. ഇങ്ങനെ ഒരു വര്‍ഷത്തിനകം പുസ്തകങ്ങളെല്ലാം വായിച്ചു തീര്‍ത്ത ശേഷം ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള വായനശാലകള്‍ക്ക് പുസ്തകം കൈമാറുന്നതാണ് പദ്ധതി.

സാമൂഹ്യ സാഹിത്യസാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ വായനാ ഗ്രാമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News