വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിഎസ്‌കെ ഗ്രൂപ്പിന് വായ്പ അനുവദിച്ച കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രവീന്ദ്ര മറാത്തെ ഉള്‍പ്പെടെ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരായ അഞ്ചുപേര്‍ അറസ്റ്റില്‍.
മറാത്തെക്ക് പുറമെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേന്ദ്ര ഗുപ്ത, ഡി.എസ്.കെ ഗ്രൂപ്പ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സുനില്‍ഗത്ത്പാണ്ടേയും ഡിഎസ്‌കെ വിപി എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ രാജീവ് നെവാസ്‌ക്കര്‍ എന്നിവരാണ് അറസ്റ്റിലായത്. പൂനേയില്‍ നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്.
ഇവര്‍ക്ക് പുറമെ മുന്‍ ചെയര്‍മാനും എംഡിയുമായ സുശീല്‍ മനൂത്ത് ജയ്പ്പൂരില്‍ നിന്നും സോണല്‍ മാനേജര്‍ നിത്യാനന്ദ് ദേശ്പാണ്ടേ അഹമ്മദാബാദില്‍ നിന്നും അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.
അധികാരം ദുര്‍വിനിയോഗം ചെയ്ത് കടലാസ് കമ്പനിക്ക് വായ്പ അനുവദിച്ച കുറ്റത്തിനാണ് മറാത്തെ അറസ്‌റിലായത്.
ഒരേ രേഖകല്‍ ഉപയോഗിച്ച് മൂന്ന് തവണ വായ്പകള്‍ അനുവദിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി
120(B), 406, 409, 420, 465, 467, 468, 471, 109 r/w 34 IPC & 13(1)(c) r/w 13(2) of the PC Act.
എന്നീ വകുപ്പുകളണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.