അഭിഭാഷകര്‍ ബെഞ്ച് തിരഞ്ഞെടുക്കുന്ന പ്രവണത തെറ്റ്; ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്‌

കൊച്ചി : ഹൈക്കോടതിയിലെ ചില കേസുകള്‍ ബെഞ്ച് മാറ്റിയ മുന്‍ ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിന്‍റെ ഉത്തരവ് റദ്ദാക്കി ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്.

ജസ്റ്റിസ് ചിദംബരേഷിന്‍റെ ബെഞ്ചില്‍ നിന്നും ചില കേസുകള്‍ ഒ‍ഴിവാക്കിയ ഉത്തരവാണ് റദ്ദാക്കിയത്.

അഭിഭാഷകര്‍ ബെഞ്ച് തെരഞ്ഞെടുക്കുന്ന പ്രവണത തെറ്റാണെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ജസ്റ്റിസ് ആന്‍റണി ഡൊമിനിക് വിരമിക്കുന്നതിന് തൊട്ടു മുന്പ് പുറപ്പെടുവിച്ച ഉത്തരവാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി ഉള്‍പ്പെട്ട സമിതി തിരുത്തിയത്.

പാലക്കാട്ടെ ഭൂമി വിഷയവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ചില സുപ്രധാനമായ ഫയലുകള്‍ കോടതിയില്‍ നിന്നും കാണാതായിരുന്നു.

ഈ പരാതിയില്‍ ജസ്റ്റിസ് ചിദംബരേഷ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ ആ കേസ് പരിഗണിക്കുന്നതില്‍ നിന്നും മാറ്റിയത്.

മുന്‍ ജഡ്ജിയുടെ മകന്‍ അഭിഭാഷകനായി വന്ന കേസില്‍ ജസ്റ്റിസ് ചിദംബരേഷിന്‍റെ ബെഞ്ച് പെട്ടെന്ന് മാറ്റിയത് അസാധാരണമായ സംഭവമായിരുന്നു.

മാത്രമല്ല ഈ അഭിഭാഷകന്‍റെ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് ചിദംബരേഷിനെ ഒ‍ഴിവാക്കിക്കൊണ്ടും ക‍ഴിഞ്ഞ മേയ് മാസത്തിലായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ ഉത്തരവാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസായ ഋഷികേശ് റോയ് റദ്ദാക്കിയത്. അഭിഭാഷകര്‍ ബെഞ്ച് തെരഞ്ഞെടുക്കുന്ന പ്രവണത തെറ്റാണെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഇത് തെറ്റായ കീ‍ഴ് വ‍ഴക്കത്തെ പ്രോത്സാഹിപ്പിക്കും. നീതിന്യായക്കോടതികളെ ജനങ്ങള്‍ സംശയത്തോടെ കാണുന്ന സ്ഥിതി വിശേഷമുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.

അസാധാരണമായ ഉത്തരവിനെ മറ്റൊരു അസാധാരണമായ വിധി കൊണ്ട് റദ്ദാക്കുന്ന അപൂര്‍വ്വമായ നടപടിയാണ് ഹൈക്കോടതിയിലുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News