‘പേടി മാറ്റാന്‍ അഞ്ജലി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി, അതില്‍ സംസാരിച്ചും ഇടപെട്ടും കൂടുതല്‍ അടുത്തു’; പൃഥിയെക്കുറിച്ച് തുറന്നു പറഞ്ഞ് നസ്രിയ

നസ്രിയക്കൊപ്പം പൃഥ്വിരാജ് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെ. പൃഥിയുടെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ ചിത്രത്തില്‍ എത്തുന്നത്.

പൃഥിരാജിനൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങളെക്കുറിച്ച് നസ്രിയ പറയുന്നത് ഇങ്ങനെ:

”പൃഥിക്കൊപ്പം അഭിനയിക്കേണ്ടത് എന്നറിഞ്ഞപ്പോള്‍ ആദ്യം പേടി തോന്നിയിരുന്നു. ഇതുവരെ ഒരുമിച്ച് വര്‍ക്ക് ചെയ്യാത്തതിനാല്‍ എങ്ങനെയുള്ള ആളാണെന്ന് അറിയുകയും ഇല്ല. എന്നാല്‍ അടുത്ത് പരിചയപ്പെട്ട ശേഷം പൃഥ്വി സഹോദരതുല്യനായി മാറി.”

”എന്റെ പേടി മാറ്റുന്നത് വേണ്ടി അഞ്ജലി ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി. ശേഷം പരസ്പരം അതില്‍ സംസാരിച്ചും ഇടപെട്ടും കൂടുതല്‍ അടുത്തു. ഒടുവില്‍ ഷൂട്ടിങ്ങ് അവസാനിക്കുമ്പോള്‍ സിനിമയിലെ പോലെ തന്നെ പൃഥി തനിക്ക് സഹോദരതുല്യനായി.” നസ്രിയ പറയുന്നു.

ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂടെ. ഊട്ടിയിലും സമീപ പ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും.

അഞ്ജലി മേനോന്റെ സംവിധായക സഹായിയും പറവയുടെ ക്യമാറമാനുമായ ലിറ്റില്‍ സ്വയംപ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് നിര്‍മാണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഘു ദീക്ഷിതും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News