പശുവിനായി പ്രത്യേക വകുപ്പ് വേണം; ആവശ്യവുമായി മധ്യപ്രദേശ് മന്ത്രി രംഗത്ത്

പശുവിനായി പ്രത്യേക വകുപ്പ് വേണമെന്ന ആവശ്യവുമായി മധ്യപ്രദേശ് മന്ത്രി രംഗത്ത്. പശുവിനായി പ്രത്യേകവകുപ്പ് എന്ന ആവശ്യവുമായി മധ്യപ്രദേശ് മന്ത്രി സ്വാമി അഖിലേശ്വരാനന്ദ് ഗിരിയാണ് രംഗത്തെത്തിയത്.

പശുവിനായി പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്ന ആ‍വശ്യം അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് മുന്നില്‍ അവതരിപ്പിച്ചു.

2016 മുതല്‍ മധ്യപ്രദേശിലെ പശു സുരക്ഷാ ബോര്‍ഡിന്‍റെ ചുമതലയുള്ള അഖിലേശ്വരാനന്ദ് ക‍ഴിഞ്ഞയാ‍ഴ്ചയാണ് മധ്യപ്രദേശ് മന്ത്രിസഭയില്‍ അംഗമായത്. പശുവിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുകവ‍ഴി മധ്യപ്രദേശിന് സുവര്‍ണയുഗം കൈവരുമെന്നും അഖിലേശ്വരാനന്ദ് അവകാശപ്പെടുന്നു.

ഹാപ്പിനെസ് ഡിപ്പാര്‍ട്ട്മെന്‍റ് ഉള്ള മധ്യപ്രദേശില്‍ എന്തുകൊണ്ട് പശുവിനായ് പ്രത്യേക വകുപ്പ് പാടില്ല എന്നാണ് മന്ത്രിയുടെ ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News