മൊറോക്കോ തിരിച്ചടിച്ചില്ല; റൊണാള്‍ഡോ കുതിപ്പില്‍ പോര്‍ച്ചുഗലിന് വിജയം (1-0)

ആദ്യത്തെ അഞ്ചാം മിനുട്ടില്‍ മൊറോക്കോയെ വിറപ്പിച്ച് ക്രിസ്റ്റ്യാനോ റോണാള്‍ഡോ നേടിയ ഗോള്‍ പോര്‍ച്ചുഗലിനെ വിജയത്തിലെത്തിച്ചു. ക്രിസ്റ്റ്യാനോ റോണാള്‍ഡോ ഈ കളിയിലും കുതിപ്പ് തുടര്‍ന്നതോടെ ഗ്രൂപ്പില്‍ പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനക്കാരായി.

മൊറോക്കോയെ ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്‌. ഇതോടെ പോര്‍ട്ടുഗല്‍ പ്രീക്വാര്‍ ഏറെക്കുറെ ഉറപ്പിച്ചു. അതേ സമയം രണ്ട്‌ തോല്‍വികളോടെ മൊറോക്കോ പുറത്തായി. ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന യൂറോപ്യന്‍ താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി.

സ്‌പെയിനുമായി സമനില പിടിച്ചെടുത്ത പോര്‍ച്ചുഗലിന്‌ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്നത്തെ ജയം അനിവാര്യമായിരുന്നു. നാലാം മിനിട്ടില്‍ ലഭിച്ച കോര്‍ണര്‍ തകര്‍പ്പര്‍ ഹെഡറിലൂടെ നായകന്‍ റൊണാല്‍ഡോ വലയിലെത്തിച്ചു.

പിന്നീട്‌ പോര്‍ച്ചുഗലിന്‌ പൊനാല്‍ട്ടി ബോക്‌സിന്‌ വെളിയില്‍ രണ്ട്‌ ഫ്രീക്കിക്കുകള്‍ കൂടി ലഭിച്ചെങ്കിലും ക്രോസ്‌ ബാറില്‍ തട്ടി തെറിച്ചു. ഒരു ഗോളിന്‌ പിന്നില്‍ നിന്ന മൊറോക്കോ മികച്ച മുന്നേറ്റമാണ്‌ കാഴ്‌ചവച്ചത്‌. മിഡ്‌ഫീല്‍ഡില്‍ മികച്ച കളി പുറത്തെടുത്തപ്പോള്‍ രണ്ടാം പകുതിയില്‍ ആധിപത്യമുറപ്പിക്കാനും മൊറോക്കോക്ക്‌ കഴിഞ്ഞു.

നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിംങിലെ പിഴവുകള്‍ മൊറോക്കോയെ വേട്ടയാടിക്കൊണ്ടിരുന്നു. ആദ്യ ജയത്തോടെ നാലു പൊയിന്റുകള്‍ സ്വന്തമാക്കിയ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.

രണ്ട്‌ കളികളികളില്‍ നിന്നും നാല്‌ ഗോളുകള്‍ സ്വന്തമാക്കിയ റൊണാള്‍ഡോയുടെ അന്തരാഷ്ട്ര ഗോള്‍ നേട്ടം 85 ആയി്‌. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ യൂറോപ്യന്‍ താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ കരസ്ഥമാക്കി. 84ഗോളുകള്‍ നേടിയ ഹംഗേറിയന്‍ താരമായ പുഷ്‌കാസിനെയാണ്‌ റൊണാളഡോ മറികടന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News