വേള്‍ഡ് കപ്പ് ലഹരിയില്‍ പൃഥ്വിയുടെ മൈസ്റ്റോറി

വേള്‍ഡ് കപ്പ് ലഹരിയിലാണ് ലോകം. സകല മേഖലകളും ആവേശത്തിമിര്‍പ്പില്‍ മുങ്ങുമ്പോള്‍ സിനിമാരംഗവും ആഘോഷത്തിലാണ്. പൃഥ്വിരാജ് – പാര്‍വതി ചിത്രം മൈസ്റ്റോറിയുടെ ഫിഫ ഫീവര്‍ ടീസര്‍ ശ്രദ്ദേയമാവുകയാണ് . ചിത്രത്തിന്റെ പകുതിയേറെയും ചിത്രീകരിച്ചിരിക്കുന്നത് പോര്‍ച്ചുഗലിലാണ്.

സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘എന്ന് നിന്റെ മൊയ്തീന്’ ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് മ്യൂസിക് ഗണത്തില്‍പ്പെടുന്ന ക്യൂട്ട് ലിറ്റില്‍ ലവ് സ്റ്റോറി എന്നാണ് സംവിധായിക ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. ഇതുവരെയുള്ള പൃഥ്വിരാജ്, പാര്‍വതി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രമേയമാവും മൈ സ്റ്റോറിയുടേത്.

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോഷ്ണി ദിനകര്‍ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News