ഐപിഎസിലെ ഒരു വിഭാഗം ചെയ്യുന്ന തെറ്റിന് കൂട്ടമായി ആക്രമിക്കുന്നത് സേനയുടെ മനോവീര്യം കെടുത്തുന്നു; അടിമവേല ചെയ്യിപ്പിക്കുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ മൂലം തങ്ങളുടെ അന്തസിന് കളങ്കം തട്ടിയതായി ഐപിഎസ് അസോസിയേഷന്‍

ഐപിഎസിലെ ഒരു ചെറുന്യൂനപക്ഷം ചെയ്യുന്ന തെറ്റിന് തങ്ങളെ കൂട്ടമായി ആക്രമിക്കുന്നത് സേനയുടെ മനോവീര്യം കെടുത്താനെന്ന് ഐപിഎസ് അസോസിയേഷന് പരാതി. ക്യാമ്പ് ഫോളോവറന്‍മാരെ കൊണ്ട് അടിമവേല ചെയ്യിപ്പിക്കുന്നു എന്ന മാധ്യമവാര്‍ത്തകള്‍ മൂലം തങ്ങളുടെ അന്തസിന് കളങ്കം തട്ടിയതായി ഐപിഎസ് അസോസിയേഷന്‍ .

ക്രമസമാധാന പാലന ജോലി ചെയ്യുന്ന തങ്ങള്‍ക്ക് ക്യാമ്പ് ഒാഫീസുകളില്‍ മിനിമം സൗകര്യം അനുവദിക്കണമെന്ന് ഐപിഎസ് അസോസിയേഷന്‍ . മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് മുതിര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ അവലാതി ബോധിപ്പിച്ചത് .

ഐ പി എസ് അസോസിയേഷന് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റ ശേഷം ആഭ്യന്തരവകുപ്പിന്‍റെ മന്ത്രികൂടിയായ മുഖ്യമന്ത്രിയെ കാണുന്നതിന് വേണ്ടിയാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സെക്രട്ടറിയേറ്റിലെത്തിയത് .

എഡിജിപിമാരായ എ.ആനന്ദകൃഷ്ണന്‍ , അനില്‍കാന്ത്, ഷെയ്ക്ക് ദര്‍വേഷ് സാഹിബ്,ടികെ വിനോദ്കുമാര്‍ ഐജിമാരായ മനോജ് ഏബ്രഹാം, ദിനേന്ദ്ര കശ്യപ്,ഡിഐജി ഷെഫീന്‍ അഹമ്മദ് ഐപിഎസ് അസോസിയേഷന്‍ സെക്രട്ടറി പി.പ്രകാശ് എന്നീവര്‍ ആണ് സംഘത്തിലുണ്ടായിരുന്നത് . ഡിജിപി ലോക്നാഥ് ബെഹറ പ്രത്യേകമായിട്ടാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത് .

ഐപിഎസ് ഉദ്യോഗസ്ഥര്‍ ദാസ്യവേല ചെയ്യിപ്പിക്കുന്നു എന്ന ആക്ഷേപത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് കൂടികാ‍ഴ്ച്ച നടത്തിയത് . എഡിജിപി സുധേഷ്കുമാറിന്‍റെ മകള്‍ പോലീസുകാരനെ മര്‍ദ്ദിക്കാന്‍ ഇടയാക്കിയ സാഹചര്യം തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും എന്നാല്‍ അതിനെ തുടര്‍ന്ന് ഉണ്ടായ സംഭവവികാസങ്ങളും , മാധ്യമ വാര്‍ത്തകളും തങ്ങളുടെ അന്തസിന് കളങ്കം വരുത്തുന്ന രൂപത്തിലാണ് പൊതുസമൂഹത്തില്‍ പ്രചരിക്കുന്നതെന്നും അവര്‍ ചൂണ്ടി കാട്ടി .

അനുവദനീയമായ അളവില്‍ മാത്രമാണ് മിക്ക ഉദ്യോഗസ്ഥരും പോലീസുകാരെ ഒാഫീസില്‍ നിയമിക്കുന്നത് . പോലീസിലെ മീനിസ്റ്റീരിയല്‍ ജീവനക്കാരെ കൊണ്ട് മാത്രം തങ്ങളുടെ ഒാഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ ആവില്ല എന്ന പരാതിയും അവര്‍ മുഖ്യമന്ത്രിയുടെ മുന്‍പാകെ വെച്ചു .

തങ്ങള്‍ക്ക് അനുവദനീയമായ ഗണ്‍മാന്‍മാര്‍ക്കും,ഡ്രൈവറന്‍മാര്‍ക്കും ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലി ചെയ്താല്‍ മതി എന്നാല്‍ ക്രമസമധാനപാലന ചുമതലുളള തങ്ങള്‍ 24 മണിക്കൂറും ജോലി ചെയ്യാന്‍ ബാധ്യതപ്പെട്ടവരാണ് .അതിനാല്‍ തന്നെ രാത്രികാലത്ത് ലഭിക്കുന്ന വയര്‍ലെസ് മെസേജുകള്‍ , ഇമെയിലുകള്‍ ,ലാന്‍ഡ് ഫോണ്‍ സന്ദേശങ്ങള്‍ എന്നീവ പരിശോധിക്കാനും, ഉചിതമായത് ശ്രദ്ധയില്‍പെടുത്താനും പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ കൂടെ നിള്‍ക്കേണ്ടത് അത്യാവശ്യമാണ് .

സേനയുടെ ക്രമബദ്ധമായ പ്രവര്‍ത്തനത്തിന് മിനിമം ഉദ്യോഗസ്ഥരെ ക്യാമ്പ് ഒാഫീസുകളില്‍ നിലനിര്‍ത്താന്‍ അനുവദിക്കണമെന്നും അവര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു .ഒപ്പം ഒരു ക്യാമ്പ് ഫോളോവറെ ക്യാമ്പ് ഒാഫീസില്‍ നിയമിക്കാന്‍ അനുവദിച്ചിട്ടുളള മുന്‍ ഡയറക്ടര്‍ ജനറല്‍ ഒാര്‍ഡറും അവര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.

ഐപിഎസുകാരാടക്കമുളള മിക്ക ഉദ്യോഗസ്ഥരും നന്നായി തന്നെ ജോലി ചെയ്യുന്നവരാണെന്നും ചുരുക്കം ചിലര്‍ ചെയ്യുന്ന തെറ്റായ കാര്യങ്ങളുടെ പേരില്‍ ആകെ കുറ്റപെടുത്തുന്നില്ലെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയതെന്ന് അറിയുന്നു.

പോലീസ് സേനയുടെ ആകെ ആത്മവീര്യം കെടുത്താന്‍ നടക്കുന്ന ശ്രമങ്ങള്‍ ഉണ്ടാവുമെന്നും എന്നാല്‍ മനസ് മടക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി അവരെ ഒാര്‍മ്മിപ്പിച്ചു. ക്യാമ്പ് ഫോളേവേ‍ഴ്സ് നിയമനം പിഎസ് സിക്ക് വിടണമെന്നും.

അതിന് മുന്നോടിയായി സ്പെഷ്യല്‍ റൂള്‍ നിര്‍മ്മിക്കണമെന്നും ആ‍വശ്യപ്പെട്ട് ക്യാമ്പ് ഫോളേവേ‍ഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News