സൗദിയെ തോല്‍പ്പിച്ച യുറുഗ്വേ പ്രീ ക്വാര്‍ട്ടറില്‍; വിജയ ഗോള്‍ നേടി സുവാരസ്

സൗദിയെ തോല്‍പ്പിച്ച്‌ ഉറുഗ്വേ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ ഉറുഗ്വേയുടെ ജയം. നൂറാം മത്സരത്തിനിറങ്ങിയ സുവാരസാണ്‌ ഗോള്‍ നേടിയത്‌. 1954ന്‌ ശേഷം ആദ്യമായാണ്‌ ഉറുഗ്വായ്‌ ആദ്യ റൗണ്ടില്‍ രണ്ട്‌ കളികള്‍ ജയിക്കുന്നത്‌.

ഈജിപ്‌റ്റുമായുള്ള മത്സരത്തില്‍ അവസരങ്ങള്‍ പാഴാക്കിയെന്ന വിമര്‍ശനമേറ്റുവാങ്ങിയ സുവാരസ്‌ തന്റെ നൂറാം മത്സരത്തില്‍ ഉറുഗ്വായെ പ്രീക്വാര്‍ട്ടറിലെത്തിച്ചാണ്‌ വിമര്‍ശകര്‍ക്ക്‌ മറുപടി നല്‍കിയത്‌. 23ാം മിനിട്ടില്‍ ലഭിച്ച കോര്‍ണര്‍ അനായാസം ഗോളാക്കിമാറ്റാര്‍ സുരവാരസിന്‌ കഴിഞ്ഞു.

സുവനാരസിന്റെ 42ാം ഗോളാണിത്‌. ഇതോടെ മൂന്നു ലോകകപ്പിലും ഗോള്‍ നേടുന്ന ഏക യുറേഗ്വായിന്‍ താരമെന്ന നേട്ടവും സുവാരസ്‌ കൈവരിച്ചു.രണ്ട്‌ മത്സരങ്ങളും ജയിച്ച ഉറുഗ്വേ പ്രിക്വാര്‍ട്ടറിലെത്തി.

ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിമൊപ്പം കളിച്ചു കയറിയപ്പോള്‍ രണ്ടാം പകുതിയില്‍ സൗദി കളിയില്‍ ആധിപത്യം പുലര്‍ത്തി. എന്നാല്‍ ഫിനിഷിംഗില്‍ വന്ന പിഴവുകള്‍ സൗദിയെ തോല്‍വിയിലേക്ക്‌ നയിച്ചു. മുന്നേറ്റനിരയിലെ ഒത്തിണക്കമില്ലായ്‌മയും സൗദിക്ക്‌ തിരിച്ചടിയായി.

ഗ്രൂപ്പ്‌ എ യില്‍ നിന്ന്‌ റഷ്യയും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്‌. 25ന്‌ നടക്കുന്ന റഷ്യ ഉറുഗ്വേ മത്സരം ഗ്രൂപ്പ്‌ ജേതാക്കളെ നിര്‍ണയിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News