ദൗര്‍ഭാഗ്യമേ നിന്‍റെ പേരോ മൊറോക്കോ?; പൊരുതിതോറ്റ് മൊറോക്കോ ലോകകപ്പില്‍ നിന്ന് പുറത്ത്

20 വര്‍ഷത്തിന് ശേഷം മൊറോക്കോ റഷ്യയിലെത്തിയത് വലിയ പ്രതീക്ഷയോടെയാണ്. ലോകകപ്പിലെ മികച്ച പ്രകടനം കാ‍ഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. ഗ്രൂപ്പ് ഘട്ടത്തിനപ്പുറം കടക്കാനാകാത്തവരെന്ന പേര് ദോഷം മാറ്റാനുറപ്പിച്ചായിരുന്നു മൊറോക്കോ ടീം ഇത്തവണ മൈതാനത്തില്‍ എത്തിയത്.

അതിനുതകുന്ന പോരാട്ടമായിരുന്നു മൊറോക്കോ ടീമിന്‍റേതെന്ന് ഈ ലോകകപ്പ് കണ്ടവര്‍ക്ക് അറിയാം പക്ഷേ നല്ല കളി കാ‍ഴ്ചവച്ചിട്ടും ദൗര്‍ഭാഗ്യം കൊണ്ട് രണ്ട് മത്സരങ്ങളിലും പരാജയം രുചിക്കേണ്ടി വന്നതോടെ ഈ ലോകകപ്പിലെ ആദ്യ കുഞ്ഞന്‍ പോരാളിയെയാണ് ആരാധകര്‍ക്ക് നഷ്ടമായത്.

ആദ്യ മത്സരത്തില്‍ ഇറാനെ വിറപ്പിച്ച മൊറോക്കൊയ്ക്കായിരുന്നു കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം. 64 ശതമാനം ബോള്‍ പൊസെഷനുമായി കളിക്കളം നിറഞ്ഞ് കളിച്ച മൊറോക്കൊയ്ക്ക് ബുഹാദോസ് വ‍ഴങ്ങിയ സെല്‍ഫ് ഗോളിലാണ് വിജയം കൈവിട്ടത്.

ഗോളിലേക്ക് 13 തവണവെടിയുതിര്‍ത്ത മൊറോക്കോയുടെ പ്രതിരോധവും ഇറാനെതിരെ മികച്ചതായിരുന്നു. കളിയിലെ മികവ് മൊറോക്കോയ്ക്ക് ഗോളാക്കാനാകാതെ വന്നതോടെയായിരുന്നു അവര്‍ക്ക് ആദ്യ പരാജയം വ‍ഴങ്ങേണ്ടി വന്നത്.

രണ്ടാംമത്സരത്തിലും മൊറോക്കോയുടെ പ്രകടനത്തെ ആര്‍ക്കും തള്ളിക്കളയാനാകുന്നതല്ല്..53 ശതമാനമായിരുന്നു പോര്‍ച്ചുഗലിനെതിരെ മൊറോക്കോയുടെ ബോള്‍ പൊസെഷന്‍. ദൗര്‍ഭാഗ്യമെന്ന് പറയാട്ടെ കുഞ്ഞന്‍ ടീമിന് 4ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ മാന്ത്രികതയെ തടയാനായില്ല.

16 തവണ പോര്‍ച്ചുഗല്‍ ഗോള്‍ മുഖം ലക്ഷ്യമാക്കി മൊറോക്കോ ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലിന് 10 ഷോട്ടുകള്‍ മാത്രമെ മൊറോക്കോയ്ക്കെതിരെ ഷൂട്ട് ചെയ്യാനായുള്ളു എന്ന് ഓര്‍ക്കുക. രണ്ട് മത്സരങ്ങളിലും നല്ല പോരാട്ടം കാ‍ഴ്ചവച്ചാണ് മൊറോക്കോ തോല്‍വിയുടെ കൈപ്പുനീര് കുടിച്ചത്.

ഈ തോല്‍വിയോടെ ലോകകപ്പില്‍ നിന്ന് പുറത്തായ മൊറോക്കോ പടയ്ക്ക് ജൂണ്‍ 25 ന് സ്പെയിനാണ് അടുത്ത എതിരാളികള്‍. ലോകകപ്പ് രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ പല ടീമുകളും നല്ല കളി കളിച്ച് തോറ്റെങ്കിലും മൊറോക്കൊയുടെ പ്രകടനം ജേതാക്കളുടേതിന് ഒപ്പം ചേര്‍ത്ത് വായിക്കാനാകും ആര്‍ക്കും ഇഷ്ടം.

കളിച്ച 2 രണ്ട് കളികൊണ്ട് തന്നെ കുറേ ആരാധകരെ സ്വന്തമാക്കിയാണ് മൊറോക്കോ ലോകകപ്പിന്‍റെ വേദി വിടുന്നത്. മൊറോക്കോയുടെ കരുത്തന്മാര്‍ക്കായി എല്ലാവരും കാത്തിരിക്കും 2022 ല്‍ അത്ഭുതങ്ങള്‍ ബൂട്ടിലൊളിപ്പിച്ചെത്തുമെന്ന പ്രതീക്ഷയോടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News