പോര്‍ച്ചുഗല്‍ ജയിച്ചു; പക്ഷേ പുറത്താകാതിരിക്കാന്‍ ഇറാനോട് സമനിലയെങ്കിലും വേണം

മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമായി നിലനിര്‍ത്തിയെങ്കിലും ഇറാനെതിരെയുള്ള മത്സരമായിരിക്കും പോര്‍ച്ചുഗലിന്‍റെ വിധി തീരുമാനിക്കുക.

ആദ്യ മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ ഹാട്രിക് മികവില്‍ സ്പെയിനെ സമനിലയില്‍ തളച്ച പോര്‍ച്ചുഗലിന് മൊറോക്കോയോട് വിജയിക്കാനായത് 4ാം മിനിട്ടിലെ റോണോയുടെ ഗോളിലാണ്. നിലവില്‍ ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലിന് 4 പോയന്‍റാണുള്ളത്.

ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലും സ്പെയിനും ഇറാനുമാണ് നിലവില്‍ പ്രക്വാര്‍ട്ടര്‍ പ്രതീക്ഷയില്‍ നില്‍ക്കുന്ന ടീമുകള്‍. പോര്‍ച്ചുഗലിന്‍റെ അടുത്ത മത്സരം ജൂണ്‍ 25 ന് ഇറാനോടും.

ഈ മത്സരം വിജയിക്കാനോ സമനിലയാക്കാനോ സാധിച്ചാല്‍ മാത്രമേ നിലവില്‍ പോര്‍ച്ചുഗലിന് പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ സാധിക്കൂ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here