എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി

കൊല്ലം : എസ് എഫ് ഐ മുപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. എസ് എഫ് ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ കെ.എൻ ബാലഗോപാൽ പതാക ഉയർത്തി.

ഇന്ന്‌ രാവിലെ പത്ത് മണിക്ക് ചിന്നക്കടയിൽ നിന്ന് വിദ്യാർത്ഥി റാലി ആരംഭിക്കും. കാൽലക്ഷത്തോളം വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുക്കും .പതിനൊന്നിന് ശ്രീകുമാർ നഗറിൽ (ക്യുഎസി ഗ്രൗണ്ട് ) പൊതുസമ്മേളനം നടക്കും. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

കെ വി സുധീഷ് രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ നിന്നും എസ് എഫ് ഐ കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് അഫ്സൽ ക്യാപ്റ്റനായി ആരംഭിച്ച പതാക ജാഥയെ ജില്ലാ അതിർത്തിയായ ഓച്ചിറയിൽ സ്വീകരിച്ചു.

ഓചിറ ക്ലാപ്പന അജയപ്രസാദ്‌ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച കൊടിമരജാഥ.സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു.എസ് എഫ് ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ഖദീജത് സുഹൈലയാണ് ജാഥ ക്യാപ്റ്റൻ.

ചവറ ശ്രീകുമാർ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്ന് എസ് എഫ് ഐ കേന്ദ്രകമ്മിറ്റിയംഗം എസ് ആർ ആര്യ ക്യാപ്റ്റനായി ദീപശിഖ ജാഥ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു ഉദ്ഘാടനം ചെയ്തു.

സജിൻ ഷാഹുൽ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ നിന്നും എസ് എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗം പ്രതിൻ സാജ് കൃഷ്ണ ക്യാപ്റ്റനായി ആരംഭിച്ച ദീപശിഖ ജാഥയെ ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിൽ സ്വീകരിച്ചു.

നാലുജാഥകളും ക്യു എ സി ഗ്രൗണ്ടിൽ സമാപിച്ചു. തുടർന്ന് സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാക ഉയർത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News