സമനിലയും തോല്‍വിയുമായി വമ്പന്‍മാര്‍ വലയുമ്പോള്‍ നോക്കൗട്ടിലേക്ക് ടിക്കറ്റുറപ്പിച്ച് റഷ്യയും യുറുഗ്വായും

കൊട്ടിഘോഷിച്ചെത്തിയ വമ്പന്‍മാരൊക്കെ സമനിലയും തോല്‍വിയുമായി വലയുമ്പോ‍ഴാണ് നോക്കൗട്ടിലേക്ക് ടിക്കറ്റുറപ്പിക്കുന്ന ആദ്യ ടീമുകളായി റഷ്യയും, യുറുഗ്വായും മുന്നേറിയത്.

സൗദി അറേബ്യയേയും, ഈജിപ്തിനേയും തകര്‍ത്ത് റഷ്യയാണ് ലോകകപ്പിന്‍റെ രണ്ടാം റൗണ്ടിലെത്തിയ ആദ്യ ടീമായത്. എതിരാളികള്‍ക്കെതിരെ ഗോള്‍ മ‍ഴ തന്നെ നടത്തിയാണ് ആതിഥേയരായ റഷ്യ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഉദ്ഘാടന മത്സരത്തില്‍ സൗദി അറേബ്യയുടെ വലയില്‍ 5 ഗോളിന്‍റെ നിക്ഷേപം നടത്തിയ ചെമ്പട ഈജിപ്തിന് നല്‍കിയത് മൂന്ന് ഗോളുകളാണ്.

റഷ്യയക്ക് പിന്നാലെ ഗ്രൂപ്പ് Aയില്‍ നിന്ന് തന്നെ യുറുഗ്വായും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുകയാണ് . ഈജിപ്തിനേയും, സൗദിയേയും തോല്‍പ്പിച്ചാണ് യുറുഗ്വായ് അടുത്ത റൗണ്ടിലേക്ക് കടന്നത്. താരതമ്യേന ചെറിയ മാര്‍ജിനിലായിരുന്നു യുറുഗ്വായുടെ ജയങ്ങള്‍.

രണ്ട് കളികളിലും ഓരോ ഗോള്‍ വീതം മാത്രമാണ് ലാറ്റിനമേരിക്കന്‍ ടീം നേടിയത്. ഗ്രൂപ്പ് എയിൽ ഇനിയും ഒരു റൗണ്ട് മത്സരങ്ങൾ അവശേഷിക്കെയാണ് യുറുഗ്വായും റഷ്യയും അടുത്ത റൗണ്ട് ഉറപ്പിച്ചത്.

ഇനി ഗ്രൂപ്പ് എയിൽ അവശേഷിക്കുന്ന പോരാട്ടം ആര് ഗ്രൂപ്പ് ചാമ്പ്യന്മാരാകും എന്നതിനാകും. നോക്കൗട്ടിൽ ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ട് സ്ഥാനക്കാരെയാണ് ഗ്രൂപ്പ് എയിൽ നിന്ന് യോഗ്യത നേടുന്നവർ നേരിടേണ്ടി വരിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News