തിരുവന്തപുരം : കേരള ബാങ്ക് ഓണത്തോടെ യാഥാര്‍ഥ്യമാകുമെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടംകംപള്ളി സുരേന്ദ്രന്‍.
കേരള ബാങ്ക് യാഥാര്‍ഥ്യമാകുന്നതോടെ നിലവില്‍ സഹകരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന ആശങ്ക ആനാവശ്യമാണെന്നും നിലവിലുള്ള ജീവനക്കാരുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ട് തന്നെയാണ് സര്‍ക്കാര്‍ കേരള ബാങ്കുമായി മുന്നോട്ട് പോവുകയെന്നും.
നിയമസഭയില്‍ ചോദ്യോത്തര വേളക്കിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. മൈക്രോ ഫിനാന്‍സ് വായ്പ നല്‍കുന്നതുള്‍പെടെയുള്ള പദ്ധതികള്‍ക്ക് സംസ്ഥാന സഹകരണ വകുപ്പ് നേതൃത്വം നല്‍കും.
കുടുംബശ്രീ മുഖേന 12 ശതമാനം വായ്പാ നിരക്കിലാവും വായ്പകള്‍ ലഭ്യമാക്കുക. ഈ മാസം ഇരുപത്തായാറിന് മുറ്റത്തെ മുല്ല എന്ന പേരില്‍ പാലക്കാട് ഈ പദ്ധതിക്ക് തുടക്കം കുറിക്കും.
കേരള ബാങ്ക് 9% വായ്പാ നിരക്കില്‍ കുടുംബശ്രീകള്‍ക്ക് നല്‍കുന്ന വായ്പ 12% നിരക്കില്‍ കുടുംബശ്രീകള്‍ക്ക് അംഗങ്ങള്‍ക്ക് നല്‍കാവുന്നതാണ്. സംസ്ഥാന സഹകരണ ബാങ്ക് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.