ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരം ജയിച്ചാണ് ഫ്രാന്‍സ് ഇന്ന് പെറുവിനെതിരെ ഇറങ്ങുന്നത്. ഓസീസിനെതിരെ ജയിച്ച് കയറിയെങ്കിലും ഫ്രാന്‍സിന്‍റെ താരപ്പകിട്ടിനൊത്ത ജയമായിരുന്നില്ല അത്.
അത് കൊണ്ട് തന്നെ പെറുവിനെതിരെ വന്‍മാര്‍ജിനില്‍ ജയിച്ച് അനായാസം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയാവും ഇന്ന് ഫ്രഞ്ച് പടയുടെ ലക്ഷ്യം.
നിലവിലത്തെ ഫോം വച്ച് നോക്കിയാല്‍ പെറു ഫ്രാന്‍സിന് ഒരു വെല്ലുവിെലിയേ ആവില്ല. എന്നാല്‍ റഷ്യയില്‍ ചെറു ടീമുകള്‍ നടത്തുന്ന മികച്ച പ്രകടനങ്ങള്‍ പെറുവിനും ഊര്‍ജമാകും അതുകൊണ്ട് തന്നെ പെറുവിനെ ചെറുതായി കാണുന്നില്ലായെന്ന ഫ്രഞ്ച് മാനേജര്‍ ദിദിയര്‍ ദെഷാംപ്സ് പറഞ്ഞു കഴിഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ആദ്യ കളിയില്‍ ിരങ്ങിയ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ള്‍ ഫ്രഞ്ച് ടീമില്‍ ഉണ്ടാകാന്‍ സാധ്യതയില്ല.
36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിലേക്ക് മടങ്ങിയെത്തിയ പെറു ഡെന്‍മാര്‍ക്കിനെതിരായ ആദ്യ കളിയില്‍ പൊരുതിയാണ് കീഴടങ്ങിയത്.
ഫ്രാന്‍സിനെ തോല്‍പ്പിക്കുക എന്നത് അവര്‍ക്ക് ബുദ്ധിമുട്ടാണെങ്കിലും സമനിലയെങ്കിലും നേടാന്‍ കഴിഞ്ഞാല്‍ ലാറ്റിനമേരിക്കന്‍ ടീമിന് അത് വലിയ നേട്ടമാകും
Get real time update about this post categories directly on your device, subscribe now.