കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : കേരള ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 km വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 km വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്.

അറബിക്കടലിന്റെ മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കു-പടിഞ്ഞാറൻ തീരങ്ങളിൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യധയുണ്ട്.

വിഴിഞ്ഞം മുതൽ കാസറഗോഡ് വരെ ഉയർന്ന തിരമാലകൾക്കും (3 മുതൽ 3.3 മീറ്റർ ഉയരം വരെ) സാധ്യതയുണ്ട്.
ആയതിനാൽ മത്സ്യത്തൊഴിലാളികൾ കേരള കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് പോകരുത് .

ഈ മുന്നറിയിപ്പ് ഇന്ന് (21.06 .2018 ) ഉച്ചക്ക് 2 മണിമുതൽ അടുത്ത 24 മണിക്കൂറിലേക്കു ബാധകമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News