കൃഷ്ണകുമാര്‍ നായരെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ ദില്ലി പാട്യാല ഹൗസ് കോടതിയുടെ ഉത്തരവ്‌

ദില്ലി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളിയെ നാളെ ഹാജരാക്കാൻ ഡൽഹി പട്യാല ഹൌസ് കോടതി ഉത്തരവ്.

കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കേരള പോലീസ് സമർപ്പിച്ച അപേക്ഷയിലാണ് നടപടി.

കോടതി നടപടിക്രമങ്ങൾ പൂർത്തിയായാൽ നാളെ വൈകീട്ടോടെ ഇയാളുമായി കൊച്ചിക്ക് തിരിക്കുമെന്നു പോലീസ് അറിയിച്ചു.

വ്യാഴാഴ്ച ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് തിഹാർ ജയിയിലേക്കയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News