താന്‍ പ്രധാനമന്ത്രിയുടെ ഭാര്യ തന്നെയെന്ന് ആവര്‍ത്തിച്ച് യശോദബെന്‍ രംഗത്ത്‍.മോദി തനിക്ക് രാമനെപ്പോലെന്നും അദ്ദേഹം തനിക്ക് ആദരണീയനെന്നും യശോദബെന്‍.

മധ്യപ്രദേശ് ഗവര്‍ണറും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ ആനന്ദിബെന്‍ പാട്ടീലിന്‍റെ പ്രസ്താവനക്കെതിരെയാണ് യശോദ രംഗത്തെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹിതനല്ലെന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മധ്യപ്രദേശ് ഗവര്‍ണറുമായ ആനന്ദിബെന്‍ പട്ടേലിന്റെ പരാമര്‍ശത്തിനെതിരെയാണ് യശോദ ബെന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ഗുജറാത്തിലെ ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആനന്ദി ബെന്നിന്‍റെ പരാമര്‍ശം.ഇതാണ് നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബന്നിനെ ചൊടിപ്പിച്ചത്.

ഗവര്‍ണറുടെ ഈ പരാമര്‍ശം തന്നെ ആത്ഭുതപ്പെടുത്തിയെന്നും 2004 ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച രേഖകളില്‍ മോദിതന്നെ തന്റെ പേര് ഭാര്യയുടെ സ്ഥാനത്ത് എഴുതിയിട്ടുണ്ടെന്നും യശോദ ബെന്‍ പറയുന്നു.

മാത്രമല്ല വിദ്യാസമ്പന്നയായ ആനന്ദിബെന്നിനെ പോലെയുള്ളവരുടെ പ്രസ്താവന അപലപനീയമെന്നും ഇത്തരം പ്രസ്താവനകളിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രതിഛായക്കാണ് മങ്ങലേല്‍ക്കുന്നതെന്നും യശോദ ബെന്‍ പറയുന്നു.

ഒപ്പം മോദി തനിക്ക് വളരെ ആദരണീയനും രാമനെ പോലെയാണെന്നും യശോദ ബെന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇക്കാര്യങ്ങള്‍ ഒരു വിഡിയോയിലൂടെ എ‍ഴുതിതയ്യാറാക്കിയാണ് ആനന്ദിബെന്‍ പറഞ്ഞിരിക്കുന്നത്.ഈ വിഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.