ഒന്നാം റാങ്ക് അപ്രതീക്ഷിതം; ജെസ് മരിയ പറയുന്നു

നീറ്റ് പരീക്ഷയില്‍ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് അപ്രതീക്ഷിതമായിരുന്നുവെന്ന് ജെസ് മരിയ.

നേട്ടം മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും ജെസ് മരിയ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കാനാണ് താല്‍പ്പര്യമെന്നും അങ്കമാലി സ്വദേശിനിയായ ജെസ് മരിയ പറഞ്ഞു.

അഖിലേന്ത്യാ തലത്തില്‍ ജെസ് മരിയക്ക് 56ാം റാങ്കാണെന്ന് അറിഞ്ഞെങ്കിലും സംസ്ഥാനതലത്തില്‍ എത്രാം റാങ്കാണെന്ന അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. എന്നാല്‍ സംസ്ഥാനത്തെ പ്രവേശനപരീക്ഷാ ഫലം പ്രഖ്യാപിച്ചതോടെ അനിശ്ചിതത്വം നീങ്ങി അങ്കമാലി മേനാച്ചേരി കുടുംബം അത്യാഹ്ലാദത്തിലായി.

ഒന്നാം റാങ്ക് അപ്രതീക്ഷിതമായിരുന്നുവെന്ന് ജെസ് മരിയ പറഞ്ഞു.

റെയില്‍വെ ലോക്കൊ പൈലറ്റ് ബെന്നിയുടെയും അധ്യാപികയായ ജെസീന്തയുടെയും മകളായ ജെസ് മരിയ പ്ലസ്ടു പഠന ശേഷം പാലായിലെ കോച്ചിങ്ങ് സെന്ററില്‍ താമസിച്ച് പഠിക്കുകയായിരുന്നു.

സഹോദരന്‍ ജോണ്‍ ബെന്നി തിരുവനന്തപുരം ഗവ.എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here