ലോകകപ്പ് നിര്‍ണായക വിജയം പ്രതീക്ഷിച്ച് അര്‍ജന്റീന ഇന്നിറങ്ങും: ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് സാധ്യത

ആദ്യ മത്സരത്തില്‍ പെനാല്‍റ്റി പാ‍ഴാക്കിയതിന്‍റെ ആഘാതത്തില്‍ നിന്ന് ഇതുവരെ മുക്തരായിട്ടില്ല ലിയോണല്‍ മെസിയും, അര്‍ജന്‍രീനയും ലോകമെങ്ങുമുള്ള അവരുടെ ആരാധകരും.

ഗ്രൂപ്പ് D യിലെ നിര്‍ണായക മത്സരത്തിനിറങ്ങുമ്പോള്‍ നൂല്‍പ്പാലത്തിലാണ് പ്രിയപ്പെട്ട ടീം.

ദുര്‍ബലരായ ഐസ്ലന്‍ഡിനോട് വ‍ഴങ്ങിയ സമനില അവരെ അത്രമാത്രം ഉലച്ചിരിക്കുന്നു. ഇന്ന് ക്രൊയേഷ്യക്കെതിരെ ഇറങ്ങുമ്പോല്‍ അടി മൂടി മാറണം ആല്‍ബിസെലസ്റ്റുകള്‍.

ഐസ്ലന്‍ഡിനെതിര ഒരിക്കലും അര്‍ജന്‍റീനക്ക് അവരുടെ പ്രതിഭാ മികവിലേക്ക് ഉയരാന്‍ ക‍ഴിഞ്ഞിരുന്നില്ല. മധ്യ നിയും, പ്രതിരോധ നിരയും ശരാശരിക്കും താ‍ഴെയായിരുന്നു.

മാത്രമല്ല സാക്ഷാല്‍ മാറഡോണ അടക്കം ടീമിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയതും അവരെ അലട്ടുന്നു. അടിമൂടി മാറ്റങ്ങളുമായിട്ടാണ് ക്രൊയേഷ്യക്കെതിരെ അര്‍ജന്‍രീന ഇരങ്ങുക.

എയ്ഞ്ചല്‍ ഡി മരിയ, മാര്‍കോസ് റോജോ, ലൂക്കാസ് ബിഗ്ലിയ അടക്കമിുള്ള പ്രമുഖരെ പുറത്തിരുത്തിയാകും കോച്ച് യോര്‍ഗെ സാംപോളി ടീമിനെ ഇറക്കുകയെന്നാണ് സൂചനകള്‍.

ചി മരിയക്ക് പകരം ക്രിസ്റ്ര്യാന്‍ പാവോണും, ബിഗിയക്ക് പകരം മാര്‍കോസ് അകുന്യയും ആകും കളിക്കുകയെന്നാണ് സൂചനകള്‍ മെസിക്കൊപ്പം ആദ്യ ഇലവനില്‍ തന്നെ ഡിബാലെ ഇറങ്ങാനുമുള്ള സാധ്യതയാണ് സാംപോളി പരീക്ഷിക്കുന്നത്.

മറുവശത്ത് ക്രൊയേഷ്യ മികച്ച ഫോമിലാണ്. നൈജരിയയെ തകര്‍ത്തെത്തുന്ന അവര്‍ അട്ടിമറിയാണ് ലക്ഷ്യമിടുന്നത്.

സൂപ്പര്‍ താരങ്ങലായ ലൂക്കാ മോഡ്രിച്ച്, മാന്‍സുക്കിച്ച്, രാക്കിട്ടിച്ച് തുടങ്ങിയവരുടെ മികച്ച ഫോമാണ് ക്രോട്ടുകളുടെ കരുത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News