സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന നിയമം കൊണ്ടുവരുമെന്ന് കോടിയേരി

കൊല്ലം: സ്വാശ്രയ കോളേജുകളില്‍ ഉള്‍പ്പടെ വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന നിയമം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

എസ്എഫ്‌ഐ 33-ാം സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ചു നടന്ന പൊതുസമ്മേളനം കൊല്ലത്ത് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാശ്രയ കോളജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. നിയമം ഈ അധ്യയന വര്‍ഷം തന്നെ നടപ്പാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കെപിസിസി, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ തീരുമാനിക്കാന്‍ പോകുന്നത് പാണക്കാട് തങ്ങളാണെന്നും കോടിയേരി പരിഹസിച്ചു.

യുദ്ധം പ്രഖ്യാപിച്ചവര്‍ അവരുടെ നട്ടെല്ല് പാണക്കാട് പണയം വെച്ചിരിക്കുകയാണ്. ചുണയുണ്ടായിരുന്നെങ്കില്‍ എംഎല്‍എമാര്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

ദാസ്യ വേലയില്‍ പരാതി പറയാനുള്ള ധൈര്യം ഇപ്പോള്‍ പോലീസുകാര്‍ക്കുണ്ടായി. അതാണ് പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ ഉള്ള മാറ്റം.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇരകള്‍കൊപ്പം നിലകൊണ്ടത് കോടിയേരി ചൂണ്ടികാട്ടി.

സമ്മേളനത്തിന് മുന്നോടിയായി കാല്‍ ലക്ഷം പേര്‍ പങ്കെടുത്താ റാലി നടന്നു. ജെയ്ക് സി തോമസും വിജിനും ശ്യാം മോഹനും നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here