കെവിന്‍ വധം: ഷാനു ചാക്കോയുടെ മാതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

കൊച്ചി: കെവിന്‍ വധക്കേസില്‍ പ്രതി ഷാനു ചാക്കോയുടെ മാതാവ് രെഹനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി.

കേസന്വേഷണവുമായി സഹകരിക്കാമെന്ന് രെഹന ഹൈക്കോടതിയെ അറിയിച്ചു. നോട്ടീസ് കിട്ടിയാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകാമെന്നും രെഹന അറിയിച്ചു.

തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കിയത്.

കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും കേസില്‍ താന്‍ പ്രതിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് രെഹന മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News