തോട്ട ഭൂമിയെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കിയത് യുഡിഎഫ് സര്‍ക്കാര്‍; രേഖകള്‍ പീപ്പിള്‍ ടിവിക്ക്

തോട്ട ഭൂമിയെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കിയത് യുഡിഎഫ് സര്‍ക്കാര്‍. 2005 ഏപ്രിലിലാണ് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഇതര സംസ്ഥാനങ്ങളിലെ തോട്ട ഭൂമിയില്‍ ഇഎഫ്എല്‍ നിയമം ബാധകമല്ല. മറ്റ് സംസ്ഥാനങ്ങളിലെ മാനദണ്ഡം ഇവിടെയും ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇഎഫ്എല്‍ നിയമത്തില്‍ നിന്ന് റിസര്‍വ്വ് വനത്തെ ഒഴിവാക്കിയിട്ടില്ല. തൊഴിലാളി താല്‍പര്യം മുന്‍നിര്‍ത്തിയാണ് തോട്ടമേഖലയില്‍ സമഗ്രമായ പൊളിച്ചെഴുത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്.

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന തോട്ടങ്ങളെ എക്കോളജിക്കള്‍ ഫ്രെജൈല്‍ ലാന്‍ഡ് എന്ന ആക്ടിന്റെ നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കിയത് എല്‍ ഡി എഫ് സര്‍ക്കാരാണ് എന്ന് മാധ്യമ വാര്‍ത്തകള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ചുളള അന്വേഷണം നടത്തിയത്.

2003ലാണ് കേരളാ വനം പരിസ്ഥിതി ശാസ്ത്രപരമായി ദുര്‍ബലമായ ഭൂപ്രദേശങ്ങളുടെ കാര്യകര്‍തൃത്വവും നടത്തിപ്പും എന്ന നിയമം നിലവില്‍ വരുന്നത്. എന്നാല്‍ 2005ല്‍ ഈ നിയമത്തില്‍ നിന്ന് തോട്ടഭൂമിയെ യുഡിഎഫ് സര്‍ക്കാര്‍ ഒഴിവാക്കികൊണ്ട് ഭേദഗതി കൊണ്ടുവന്നു.

ഈ ഭേഗഗതി പ്രകാരം കാപ്പി, റബര്‍, കുരുമുളക്, ഏലം, തെങ്ങ് , കവുങ്ങ്, കശുമാവ് എന്നീ ദീര്‍ഘകാല വിളകളെ ഒ!ഴിവാക്കിയിട്ടുണ്ട്. 2005 ഏപ്രിലില്‍ ഈ ഭേഭഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു.

എന്നാല്‍ തോട്ടമേഖലയില്‍ രാജ്യവ്യാപകമായ പ്രതിസന്ധി വന്നിട്ടും വനം വകുപ്പ് സങ്കേതികത്വം പറഞ്ഞ് ജനങ്ങളെ കൈയ്യെഴിഞ്ഞു. ഇതേ തുടര്‍ന്നാണ് 2009 ല്‍ പ്ലാന്റേഷന്‍ സ്റ്റഡി കമ്മറ്റി റിപ്പോര്‍ട്ട് തയ്യാറാക്കപ്പെടുന്നത്.

എക്കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡ് എന്ന നിര്‍വചനത്തിന് കേരളത്തിലെ തോട്ടങ്ങള്‍ മാത്രം ബാധകമാകുമ്പോള്‍ കേരളത്തിനോട് ചേര്‍ന്ന് കിടക്കുന്ന തമിഴനാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഇത്തരം ഒരു നിയമം ഇല്ല. മാത്രമല്ല 2003ല്‍ ഈ നിയമം വരുന്നതിന് നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തോട്ടം കൃഷി കേരളത്തില്‍ നടന്ന് വന്നിരുന്നു.

അത് വഴി ഒരു പാരിസ്ഥിതിക ആഘാതവും നാളിത് വരെ ഹാനികരമായി ഭൂമിക്ക് വന്നിട്ടില്ല. അതിനാല്‍ തന്നെ തൊ!ഴിലാളികള്‍ക്കും തോട്ടമുടമകള്‍ക്കും വളരെ ദേഷകരമായി ബാധിക്കുന്ന ഇ ഇഫ് എല്‍ നിയമം തോട്ടമേഖലക്ക് ബാധകമാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

തോട്ടമേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ജസ്റ്റിസ് കൃഷ്ണന്‍നായര്‍ കമ്മീഷനെ നിയോഗിച്ചതും 2015ല്‍ യുഡിഎഫ് സര്‍ക്കാരാണ്.

2016ല്‍ സമര്‍പ്പിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിലും തോട്ടഭൂമിയെ വനനിയമത്തില്‍ നിന്ന് ഒ!ഴിവാക്കണമെന്ന് ശുപാര്‍ശ ഉണ്ടായിരുന്നു. ശുപാര്‍ശ പഠിക്കുന്നതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും, തൊ!ഴില്‍ വകുപ്പ് സെക്രട്ടറി കണ്‍വീനറുമായ ഉന്നതോദ്യോഗസ്ഥര്‍ അടങ്ങിയ ഏട്ടംഗ കമ്മിറ്റിയെ ചുമതലപെടുത്തിയിരുന്നു.

ഈ കമ്മറ്റിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് തോട്ടമേഖലയില്‍ സമഗ്രമായ പൊളിച്ചെ!ഴുത്തിന് എല്‍ ഡി എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here