പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ്; കേന്ദ്ര നടപടി ഹൈക്കോടതി റദ്ദക്കി

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്‍റെ പ്രവേശനാനുമതി റദ്ദാക്കിയ കേന്ദ്ര നടപടി ഹൈക്കോടതി റദ്ദാക്കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി നടപടി.

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് പ്രവേശന നടപടികളുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ നൂറോളം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് മെഡിക്കല്‍ പഠനത്തിന് അവസരം ലഭിക്കും.

ക‍ഴിഞ്ഞ ഡിസംബര്‍ 28ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ മിന്നല്‍ പരിശോധനയില്‍ 30ഓളം ന്യൂനതകള്‍ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് പ്രവശനം നടത്താനുളള അനുമതി കേന്ദ്രം നിഷേധിച്ചത്.

രാജ്യത്തെ ആദ്യത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായുളള കോളേജില്‍ നൂറോളം വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ പഠനാവസരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയ ന്യൂനതകളില്‍ ഭൂരിപക്ഷവും പരിഹരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. യുപി, ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ന്യൂനതകള്‍ പരിഹരിക്കാമെന്ന ഉറപ്പിന്മേല്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും ഈ വിധിയുടെ പശ്ചാത്തലത്തില്‍ പട്ടികജാതി വകുപ്പിന്‍റെ മേല്‍നോട്ടത്തിലുളള പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും വിദ്യാര്‍ത്ഥി പ്രവേശനത്തിന് അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്‍റെ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് അനുമതി നല്‍കുകയാണെന്ന് കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവ് നല്‍കുന്നതിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അധ്യാപക നിയമനങ്ങള്‍ പൂര്‍ത്തിയാക്കുകയും മെഡിക്കല്‍ കോളേജിന് സ്വന്തമായി 330 കോടിയുടെ വിപുലമായ കെട്ടിട സമുച്ചയ നിര്‍മ്മാണം പുരോഗമിക്കുകയുമാണ്.

ഇതിനിടെയാണ് കേന്ദ്രം ന്യൂനതകള്‍ ചൂണ്ടിക്കാട്ടി പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ പഠനാവസരം നഷ്ടപ്പെടുത്തുന്ന നടപടി സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News