കെയ്‌ലിയാന്‍ എംബാപെ; ജനിച്ചത് ഫ്രാന്‍സ് ലോകകപ്പ് നേടിയ വര്‍ഷം; റഷ്യന്‍ ലോകകപ്പില്‍ ഗോള്‍ നേടിയപ്പോള്‍ ഈ പത്തൊമ്പതുകാരന്‍ കുറിച്ചത് മറ്റൊരു ചരിത്രം

1998 ഫ്രാന്‍സ് ആദ്യമായി ലോകകപ്പ് ഉയര്‍ത്തിയ വര്‍ഷമാണ് കെയ്‌ലിയാന്‍ എംബാപെയുടെ ജനനം. 20 വര്‍ഷങ്ങള്‍ക്കിപ്പുറം റഷ്യുടെ ലോകവേദിയില്‍ ഫ്രാന്‍സിനായി ഗോള്‍ നേടി ഫ്രഞ്ച് ഫുട്ബോള്‍ ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് എംബാപെ.

ലോകകപ്പില്‍ ഫ്രാന്‍സിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് എംബാപെ റഷ്യയില്‍ എ‍ഴുതി ചേര്‍ത്തത്. പെറുവിനെതിരെ ഗോള്‍ നേടുമ്പോള്‍ പത്തൊന്‍പത് വയസും, 183ദിവസത്തിന്‍റെയും ചെറുപ്പത്തിലാണ് എംബാപെ.

1998 ലോകകപ്പില്‍ ഡേവിഡ് ട്രസഗെ നേടിയ ഗോളിന്‍റെ റെക്കോര്‍ഡാണ് എംബാപെ മറികടന്നത്. 98 ല്‍ ഗോള്‍ നേടുമ്പോള്‍ 20 വയസും, 246 ദിവസവുമായിരുന്നു ട്രസഗെയുടെ പ്രായം. അന്ന് ട്രസഗെക്ക് ലോകകപ്പ് ഉയര്‍ത്താന്‍ ബാഗ്യം ലഭിച്ചു.

റഷ്യയില്‍ റെക്കോര്‍ഡിട്ട എംബാപെയും ലോകകപ്പിലേക്ക് പ്രഞ്ച് പടയെ നയിക്കുമെന്നാണ് ആരാധക പ്രതീക്ഷ. ക‍ഴിഞ്ഞ വര്‍ഷമാണ് എംബാപെ ഫ്രഞ്ച് ദശീയ ടീമിന്‍രെ ജ‍ഴ്സിയണിയുന്നത്.

ഇന്ന് ലോകത്തെ ഏറ്റവും വിലപിടിച്ച കൗമാര താരമാണ് എംബാപെ. 180 മില്ല്യണ്‍ യൂറോക്കാണ് പാരീസ് സെന്‍റ് ജെര്‍മ്മന്‍ എംബാപെയെ ക്ലബിലെത്തിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel