ആദ്യ പകുതിയിലെ ഗോള്‍ ഗഹിത സമനിലയ്ക്ക് ശേഷം അര്‍ജന്‍റീനയെ നിലപറ്റിച്ച് ക്രൊയേഷ്യ. പ്രതിരോധ മതിലുകളില്‍ അര്‍ജന്‍റീന വിയര്‍ക്കുന്ന കാ‍ഴ്ചയാണ് കാണുന്നത്. സമ്മര്‍ദ്ദ നിമിഷങ്ങളെ അതിജീവിക്കാനാകാതെ നായകന്‍ മെസ്സിയും വിയര്‍ക്കുന്നു.

ഐസ്‌ലൻഡിനോട് സമനില തീര്‍ത്ത അര്‍ജന്റീനയ്ക്ക് ഇത് നിര്‍ണായക മത്സരമാണ്. അതേ സമയം ആദ്യ മൽസരത്തിൽ നൈജീരിയയെ തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാമതായി നില്‍ക്കുകയാണ് ക്രൊയേഷ്യ. അതുകൊണ്ടു തന്നെയെ ക്രൊയേഷ്യയുടെ ഒരു ഗോള്‍ അര്‍ജന്റീനയെ വെള്ളംകുടിപ്പിക്കുക തന്നെ ചെയ്യും.