എഡിജിപിയുടെ മകള്‍ക്കെതിരെ ഗവാസ്‌കര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

തിരുവനന്തപുരം : എഡിജിപി സുധേഷ്കുമാറിന്‍റെ മകള്‍ സ്നിഗ്ദ്ധക്കെതിരെ ഗവാസ്ക്കര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് സംഘം നിരവധി പേരില്‍ നിന്ന് മൊ‍ഴിരേഖപെടുത്തി ക‍ഴിഞ്ഞു.

ആക്രമണത്തിന് പിന്നാലെ സ്ന്ിഗദ്ധ നല്‍കിയ മൊ‍ഴിയില്‍ പൊരുത്തക്കേട് ഉണ്ട്. ഗവാസ്ക്കര്‍ തന്‍റെ കൈക്ക് കയറി പിടിച്ചെന്നും, പിന്നാലെ കാര്‍ കാലിന് മുകളിലൂടെ കയറ്റി ഇറക്കിയെന്നുമാണ് വനിതാ സിഐ മുന്‍പാകെ മൊ‍ഴി നല്‍കിയത്.

എന്നാല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയവേ ഗവാസ്ക്കറിന്‍റെ ആക്രമണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍ റോഡിലൂടെ വന്ന ഒാട്ടോ ഇടിച്ചുവെന്നാണ് സ്നിഗ്ദ്ധ ഡോക്റര്‍ക്ക് നല്‍കിയ മൊ‍ഴി.

സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോഗ വിദ്ഗ്ദ്ധനില്‍ നിന്ന് മൊ‍ഴി രേഖപെടുത്തിയ ക്രൈംബ്രാഞ്ച് ആശുപത്രി രേഖയും പിടിച്ചെടുത്തിട്ടുണ്ട്.

FIR സ്റ്റേറ്റമെന്‍റും ,ആശുപത്രി രേഖയും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ ഉളളത് ക്രൈംബ്രാഞ്ച് ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്.

ഇതിന്‍റെ നിജസ്ഥിതി അറിയാന്‍ അന്വേഷണസംഘം എഡിജിപിയുടെ കുടുംബത്തിന്റെ മൊ‍ഴിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സുധേഷ്കുമാര്‍ നിസഹകരണം തുടരുകയാണ്.

അതിനിടെ തന്‍റെ വീടിന് നേരെ ആക്രമണം നടന്നു എന്നാരോപിച്ച് സുധേഷ്കുമാര്‍ രണ്ട് ദിവസം മുന്‍പ് നല്‍കിയ പരാതിയില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News