പത്തനംതിട്ടയില്‍നിന്ന് കാണാതായ ജസ്‌ന മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലെത്തിയതായി സംശയം. അന്വേഷണസംഘം മലപ്പുറത്തേക്ക് തിരിച്ചു.

അതേസമയം കോട്ടക്കുന്നിലെയും സമീപത്തെയും സിസി ടിവികള്‍ പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല
മെയ് മൂന്നിനാണ് ജസ്‌ന മലപ്പുറം നഗരത്തോടുചേര്‍ന്നുള്ള കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലെത്തിയതായി വിവരംലഭിച്ചത്.

രാവിലെ 11 മണി മുതല്‍ രാത്രി എട്ടുവരെ മറ്റൊരുപെണ്‍കുട്ടിക്കൊപ്പും ജസ്‌നയെന്ന തോന്നിക്കുന്നൊരാള്‍ പാര്‍ക്കിലുണ്ടായിരുന്നതായി ജീവനക്കാര്‍ സൂചന നല്‍കിയിരുന്നു.

കുര്‍ത്തയും ഷാളും ജീന്‍സുമായിരുന്നു വേഷം. എന്നാല്‍ സി സി ടിവി പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല.

കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിലെത്തി ഓട്ടോയില്‍ കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാര്‍ക്കിലെത്തിയെന്നാണ് കരുതുന്നത്.

കെഎസ്ആര്‍ടിസി പരിസരത്തെ വ്യാപാരസ്ഥാപനങ്ങളിലെ സിസി ടിവി ദൃശ്യങ്ങളും പോലിസ് ശേഖരിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍നിന്നുള്ള അന്വേഷണസംഘത്തിന് ഈ വിവരങ്ങള്‍ കൈമാറും.

മെയ് ആദ്യത്തില്‍ ജസ്‌നയെ കാണാതായ വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രങ്ങളും കണ്ടതോടെയാണ് പാര്‍ക്കിലെ ജീവനക്കാര്‍ സംശയം അന്വേഷണ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചത്.