മുംബൈ വസായിൽ ATM എന്നാൽ എനി ടൈം മോഷണം; മോഷണ പരമ്പരയിൽ പൊറുതിമുട്ടി അക്കൗണ്ട് ഉടമകൾ

മുംബൈ : കുറച്ചു മാസങ്ങൾക്ക് മുൻപ് പാൽഘർ ജില്ലയിലെ വസായ് ബ്രാഞ്ച് HDFC ബാങ്ക് ATM കൗണ്ടറിൽ നിന്നും അക്കൗണ്ട് ഉടമ അറിയാതെ പൈസ നഷ്ടപെട്ടതുമായി അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് ഇതൊരു തുടർക്കഥയായി മറ്റു ബാങ്കുകളിലേക്കും വ്യാപിച്ചിരിക്കുന്നത്.

രണ്ടു ദിവസം കൊണ്ട് വിവിധ ബാങ്കുകളുടെ കാവൽക്കാരില്ലാത്ത ATM സെന്റററുകളിൽ ഇടപാടുകൾ നടത്തിയവരുടെ അക്കൗണ്ടുകളിൽ നിന്നാണ് മലയാളികൾ അടക്കമുള്ള നിരവധി പേരുടെ പണം നഷ്ടമായിരിക്കുന്നത്.

മോഷണവുമായി ബന്ധപ്പെട്ട ബാങ്കുകളിലും പോലീസിലും പരാതികൾ നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ ഉത്തരേന്ത്യയിലെ വിവിധ എടിഎംകളിൽ നിന്നാണ് പണം തട്ടിയെടുത്തതെന്ന് പൊലീസിന് വിവരം ലഭിച്ചെങ്കിലും കേസിൽ ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

എടിഎം കീ പാഡുകൾ കൈ കൊണ്ട് മറച്ചു പിടിച്ചു പിൻ നമ്പർ ടൈപ്പ് ചെയ്യുവാനാണ് അക്കൗണ്ട് ഉടമകൾക്ക് ഇതിനൊരു പരിഹാരമായി ബാങ്കുകളും പോലീസും നൽകുന്ന മുന്നറിയിപ്പ്.

കൂടാതെ ഇടപാടുകൾക്ക് മുൻപേ കീ പാടുകൾക്ക് മുകളിൽ ഏതെങ്കിലും തരത്തിലുള്ള സ്റ്റിക്കർ പതിച്ചിട്ടുണ്ടോയെന്നും പരിശോധിക്കേണ്ട ചുമതലയും ഉപയോക്താക്കൾക്കാണെന്ന ഉപദേശവും കൂടി നൽകിയാണ് അധികൃതർ തൽക്കാലം കൈ കഴുകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News