അര്‍ജന്റീനയുടെ തോല്‍വി; മനംനൊന്ത് യുവാവിന്റെ ആത്മഹത്യാശ്രമം; സംഭവം കോട്ടയത്ത്

അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യ കുറിപ്പ് എഴുതിവച്ച യുവാവിനെ കാണാനില്ല.

കോട്ടയം ആറുമാനൂര്‍ സ്വദേശി ഡിനു അലക്‌സിനെയാണ് പുലര്‍ച്ച മുതല്‍ കാണാതായത്. മീനച്ചിലാറ്റില്‍ ചാടിയെന്ന സംശയത്തില്‍ ഫയര്‍ഫോഴ്‌സ് പുഴയില്‍ തിരച്ചില്‍ തുടങ്ങി.

ആറുമാനൂര്‍ സ്വദേശി കൊറ്റത്തില്‍ ഡിനു അലക്‌സിനെയാണ് പുലര്‍ച്ചെ മുതല്‍ കാണാതായത്. ലോകകപ്പ് മല്‍സരത്തില്‍ ക്രോയേഷ്യയോട് അര്‍ജന്റീന ദയനീയമായി തോറ്റതില്‍ ഏറെ നിരാശയിലായിരുന്നു ഡിനു.

ഇനി തനിക്ക് ലോകത്തില്‍ ഒന്നും കാണാനില്ലെന്നും മരണത്തിലേക്ക് പോവുകയാണെന്നും ഡിനു എഴുതി വെച്ച കുറിപ്പ് പൊലീസ് കണ്ടെടുത്തു.

തുടര്‍ന്ന് പൊലീസ് നായയെത്തി പരിശോധന നടത്തി. വീടിന് സമീപത്തുള്ള മീനച്ചിലാറിന് സമീപം നായ എത്തി.

ഇതേ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് പുഴയില്‍ തിരച്ചില്‍ നടത്തുകയാണ്. ഡിനു കടുത്ത മെസ്സി ആരാധകനാണെന്ന് പിതാവ് അലക്‌സാണ്ടര്‍ പറഞ്ഞു. അയര്‍ക്കുന്നം പോലീസാണ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News