മത്സ്യ കച്ചവടത്തിനൊരുങ്ങി ധര്‍മ്മജന്‍; ഉദ്ഘാടനം കുഞ്ചാക്കോ ബോബന്‍

ഞെട്ടണ്ട, കൊച്ചിയില്‍ ഇനി മത്സ്യ കച്ചവടം നടത്താന്‍ പോകുന്നത് സാക്ഷാല്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ്.

സ്വന്തമായി ഒരു കട തുടങ്ങുകയാണ് ധര്‍മ്മജനും കൂട്ടുക്കാരും. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്ന് പേരിട്ട കട അടുത്തമാസം അഞ്ചിനു നടന്‍ കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്യും.

അടുത്ത ബന്ധമുള്ള ചീന വലക്കാരില്‍ നിന്നും ചെമ്മീന്‍ കെട്ടുകളില്‍ നിന്നും നേരിട്ട് എത്തിക്കുന്ന മത്സ്യമാണു ധര്‍മ്മൂസ് ഫിഷ് ഹബ്ബിലൂടെ വിപണനം ചെയ്യുക.

മായം കലര്‍ത്താത്ത നല്ല മത്സ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണു ഒരു ബിസിനസ് എന്നതിനപ്പുറം ധര്‍മ്മൂസ് ഫിഷ് ഹബ്ബിലൂടെ താന്‍ ലക്ഷ്യം വെക്കുന്നതെന്ന് ധര്‍മ്മജന്‍ പറഞ്ഞു.

കായലും കടലും കണ്ട് വളര്‍ന്ന തനിക്ക് ഈ ബിസിനസ് ഇഷ്ടപ്പെട്ട മേഖലയാണെന്നും ധര്‍മ്മജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here