‘ഞാന്‍ ജസ്‌നയുടെ കാമുകനല്ല, പ്രണയമുണ്ടോയെന്ന് അറിയില്ല; മരിക്കാന്‍ പോവുകയാണെന്ന സന്ദേശം അയച്ചിരുന്നു’; ജസ്‌നയുടെ ആണ്‍ സുഹൃത്തിന്റെ പ്രതികരണം

പത്തനംതിട്ട: ജസ്‌നയുടെ തിരോധാനത്തില്‍ തനിക്കൊരു ബന്ധവുമില്ലെന്നും ആണ്‍സുഹൃത്ത്.

താന്‍ ജസ്‌നയുടെ കാമുകനല്ലെന്നും അവള്‍ക്ക് പ്രണയമുണ്ടോയെന്ന് തനിക്കറിയില്ലെന്നും ആണ്‍സുഹൃത്ത് വ്യക്തമാക്കി.

മുന്‍പും ജസ്‌ന മരിക്കാന്‍ പോവുകയാണെന്ന രീതിയില്‍ സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു. ഇത് ജസ്‌നയുടെ സഹോദരനോട് പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷണസംഘത്തോടും പറഞ്ഞതാണെന്നും പൊലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നത് മാനസികമായി തകര്‍ക്കുകയാണെന്നും ഇയാള്‍ പറഞ്ഞു.

അതേസമയം, ജസ്‌ന മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ എത്തിയെന്ന വാര്‍ത്ത നിഷേധിച്ച് പാര്‍ക്ക് മാനേജര്‍ രംഗത്തെത്തി.

ജസ്‌നയാണെന്ന സംശയമുണ്ടായപ്പോള്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നെന്നും എന്നാല്‍ അത് ജസ്‌നയല്ലെന്ന് സ്ഥിരീകരിച്ചുവെന്നും മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് പൊലീസ് നല്ല രീതിയിലാണ് കേസ് അന്വേഷിക്കുന്നതെന്ന് ജെസ്‌നയുടെ പിതാവ് ജയിംസ് പറഞ്ഞു.

പൊലീസ് അന്വേഷിക്കുന്ന വഴിയില്‍ ചില അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും പൊലീസ് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും മകള്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് പൂര്‍ണ വിശ്വാസം ഉണ്ടെന്നും ജയിംസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News